-
‘പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും’
യേശുവിനെ പ്രണയിക്കുന്ന കന്യാസ്ത്രീയുടെ ജീവിതത്തിലൂടെ കഥ പറയുന്ന ‘പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും’ എന്ന ചിത്രത്തിന്റെ ചിത്രീകരണം അവസാനഘട്ടത്തിലെത്തി. പരമ്പരാഗതവിശ്വാസങ്ങളില്* ചോദ്യമുയര്*ത്തിയാണ് ചിത്രം പ്രമേയം വിവരിക്കുന്നത്.
മനസുകളുടെയും ഹൃദയങ്ങളുടെയും പ്രണയം ശരീരങ്ങളുടെ മാത്രമായി മാറിയ കാലത്ത് പിതാവായും പുത്രനായും കാമുകനായും യേശുവിനെ മനസില്* പ്രതിഷ്ഠിച്ച കന്യാസ്ത്രീ. സിസ്റ്റര്* എല്*സിറ്റയുടെ മനസില്* യേശു കാമുകനാണ്.
ഏറെ ചര്*ച്ച ചെയ്യപ്പെട്ട നഖരം എന്ന സിനിമയ്ക്ക് ശേഷം ദീപേഷ് ആണ് പിതാവിനും പുത്രനും പരിശുദ്ധാത്മാവും സംവിധാനം ചെയ്തിരിക്കുന്നത്. കളിയാട്ടം, കര്*മ്മയോഗി എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ബല്*റാം മട്ടന്നൂരാണ് രചന. ഇന്ത്യയിലെ മുന്*നിരകലാസംവിധായകനായ സാബുസിറിലാണ് യേശുവിന്റെ വേഷത്തില്*.
ധ്വനിയാണ് എല്*സിറ്റയെന്ന കന്യാസ്ത്രീയാകന്നത്. സംവിധായകന്* വി കെ പ്രകാശ് പ്രതിനായകസ്വഭാവമുള്ള വൈദികനാകുന്നു. ശീലിച്ച വിശ്വാസങ്ങളെ തിരുത്താന്* മനസിന്റെ നിര്*ബന്ധങ്ങള്* തയ്യാറെടുക്കുമ്പോള്* പുതിയ വിശ്വാസങ്ങളിലേക്ക് കൂടുമാറുന്ന കാഴ്ചകളാണ് പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും.
ട്രാക്ക് ആന്റ് ട്രോളി ക്രിയേഷന്*സിന്റെ ബാനറിലാണ് സുന്ദര്* ഇരിട്ടി ചിത്രം നിര്*മ്മിക്കുന്നത്.
Keywords: Pithavinum Puthranum Parishudhathmavinum stills, Pithavinum Puthranum Parishudhathmavinum gallery, Pithavinum Puthranum Parishudhathmavinum images, film Pithavinum Puthranum Parishudhathmavinum, new film Pithavinum Puthranum Parishudhathmavinum,
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks