-
നെഹ്രു ട്രോഫി കിരീടം ശ്രീഗണേശ്* ചുണ്ടന്

ആവേശപ്പോരാട്ടത്തിനൊടുവില്* അറുപതാമത്* നെഹ്രു ട്രോഫി കിരീടം ശ്രീഗണേശ്* ചുണ്ടന്. കൈനകരി ഫ്രീഡം ബോട്ട്* ക്ലബ്* തുഴഞ്ഞ ശ്രീഗണേശ്* വള്ളം ആനാരി പുത്തന്*ചുണ്ടനെ പിന്തള്ളിയാണ് ട്രോഫി സ്വന്തമാക്കിയത്. മുട്ടേല്* കൈനകരിയാണ് മൂന്നാമതെത്തിയത്.
ജിജി ജേക്കബ്* പൊള്ളയിലാണ് ശ്രീഗണേശ്* ചുണ്ടന്*റെ ക്യാപ്റ്റന്*. ശ്രീ ഗണേശ്, ചെറുതന, ആനാരി, മുട്ടേല്* കൈനകരി എന്നീ വള്ളങ്ങളാണ് ഫൈനലിലെത്തിയത്.
മുഖ്യാതിഥിയായി കേരളത്തിലെത്തിയ ലോക്*സഭാ സ്പീക്കര്* മീരാകുമാര്* വള്ളംകളിയുടെ ഔപചാരിക ഉദ്ഘാടനം നിര്*വഹിച്ചു. മുഖ്യമന്ത്രി ഉമ്മന്*ചാണ്ടി, കേന്ദ്രമന്ത്രിമാരായ വയലാര്* രവി, കെ സി വേണുഗോപാല്*, മന്ത്രി എ പി അനില്*കുമാര്* തുടങ്ങി നിരവധി പ്രമുഖര്* ചടങ്ങില്* പങ്കെടുത്തു. സംഗീതസംവിധായകന്* ഇളയരാജയും ഓളപ്പരപ്പിലെ തുഴമേളം കേള്*ക്കാന്* എത്തി.
ഇരുട്ടുകുത്തി ബി ഗ്രേഡ്* വിഭാഗത്തിന്റെ മത്സരങ്ങള്* വെള്ളിയാഴ്ച നടന്നിരുന്നു. ഇതില്* 15 വള്ളങ്ങള്* പങ്കെടുത്തു. ആദ്യ ഹീറ്റ്*സില്* ഒന്നാംട്രാക്കിലൂടെയെത്തിയ മാത്യൂസ്* ക്യാപ്*റ്റനായ വിസ്*മയ ബോട്ടുക്ലബിന്റെ താനിയന്* ഒന്നാം സ്*ഥാനത്തും കവിരാജ്* നേതൃത്വം നല്*കിയ ഫ്രണ്ട്*സ് എഴുപുന്നയുടെ ശ്രീ ഗുരുവായൂരപ്പന്* രണ്ടാംസ്*ഥാനവും അജിത്* മുച്ചങ്ങല്* നയിച്ച ചേപ്പനം ബോട്ട്* ക്ലബിന്റെ സെന്റ്* സെബാസ്*റ്റ്യന്* നം-1 മൂന്നാം സ്*ഥാനവും വി കെ ബൈജു ക്യാപ്*റ്റനായ 2 വണ്ണാര്* ബോട്ട്* ക്ലബിന്റെ ജലറാണി നാലാം സ്*ഥാനവും നേടി.
രണ്ടാം ഹീറ്റ്*സില്* രജിത്*കുമാര്* നേതൃത്വം നല്*കിയ ഒരുമ ബോട്ട്* ക്ലബിന്റെ ജിബി തട്ടകന്* ഒന്നാമതായും സുനില്*കുമാര്* എന്* ക്യാപ്*റ്റനായ ബ്രദേഴ്*സ് ബോട്ട്*ക്ലബിന്റെ പാര്*ഥസാരഥി രണ്ടാമതും രാഹുല്* വി കെ നയിച്ച കുമരകം ജെട്ടി ബോട്ട്* ക്ലബിന്റെ ശരവണന്* മൂന്നാമതായും ഫിനിഷ്* ചെയ്*തു.
മുന്നാംഹീറ്റ്*സില്* കന്നി മത്സരത്തിനെത്തിയ ശ്രീമുത്തപ്പന്* ശരത്*ലാല്* ക്യാപ്*റ്റനായി ടീം ബോയ്*സ് കല്ലും കടവിന്റെ തുഴക്കരുത്തില്* ഒന്നാമതത്തി. ശ്രീജിത്* വിഹാര്* നേതൃത്വം നല്*കിയ ഫ്രണ്ട്*സ് ആര്*ട്*സ് ആന്*ഡ്* സ്*പോര്*ട്*സ് ക്ലബിന്റെ വേമ്പനാടന്* രണ്ടാമതും ടി ജയചന്ദ്രന്* നയിച്ച ശിവശക്*തി ബോട്ട്* ക്ലബിന്റെ മയില്*വാഹനം മൂന്നാമതായും ശവികുമാര്* എന്* എസ്* ക്യാപ്*റ്റനായ ജയകേരള ആര്*ട്*സ് ആന്*ഡ്* സ്*പോര്*ട്*സ് ക്ലബിന്റെ പുത്തന്*പറമ്പില്* നാലാമതും എത്തി.
കെ ആര്* രതീഷ്* നയിച്ച താന്തോണി തുരുത്ത്* ബോട്ട്* ക്ലബിന്റെ ശ്രീമുരുകന്* നാലാംഹീറ്റ്*സില്* ഒന്നാമതെത്തി. എറണാകുളം സൗത്ത്* ബോട്ട്* ക്ലബിന്റെ ദാനിയേല്* ബാബുവര്*ഗീസിന്റെ നേതൃത്വത്തില്* രണ്ടാമതും മുഖേഷ്* ആര്* ആര്* നയിച്ച ലയണ്*സ്* ബോട്ട്* ക്ലബിന്റെ ഹനുമാന്* നം 2 മൂന്നാമതും അജയന്* മുച്ചങ്ങന്റെ ക്യാപ്*റ്റന്*സിലെത്തിയ സെന്റ്* സെബാസ്*റ്റ്യന്* നം. 2 നാലാമതുമെത്തി.
Boat Race More Pictures
Keywords:Boat Club, Lions Boat Club,Oommen Chandi,Vayalar Ravi,Alappuzha, Sri Ganesh, Nehru Trophy, Meera Kumar
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks