കണ്ണൂരിലെ ടെറിട്ടോറിയില്* ആര്*മി യൂണിറ്റിലേക്ക്* ലഫ്*.കേണല്* മോഹന്*ലാലിന്റെ രണ്ടാം വരവ്*. രണ്ട്* ദിവസത്തെ രണ്ടാം ഘട്ട പരിശീലനത്തിനായാണ്* ലാല്* വീണ്ടും പട്ടാളവേഷം അണിയുന്നത്*. ആദ്യ ദിനം സൈനിക ഉദ്യോഗസ്*ഥരുമായി കൂടിക്കാഴ്*ച നടത്തും. രണ്ടാം ദിവസമായിരിക്കും ആയുധ പരിശീലനം.

ടി എ 122-ാം ബറ്റാലിയനിലെ റിഫ്രഷര്* ട്രെയിനിംഗ് പ്രോഗ്രാമിന്റെ ഭാഗമായാണ് ലഫ്റ്റനന്റ് കേണല്* മോഹന്*ലാല്* കണ്ണൂരിലെത്തിയത്. രാവിലെ 10 മുതല്* ഉച്ചയ്ക്ക് ഒരു മണിവരെ നീളുന്ന പരിശീലന പരിപാടിയാണ് ഇന്ന് നടക്കുക.
കോട്ട മൈതാനത്ത് നടക്കുന്ന സൗഹൃദ ഫുട്*ബോള്* മത്സരത്തിലും വൃക്ഷത്തൈ നടീല്* ചടങ്ങിലും ലാല്* പങ്കെടുക്കും. 2010 മാര്*ച്ചിലാണ് ഇതിന് മുമ്പ് ലാല്* പരിശീലനത്തിനായി കണ്ണൂരിലെത്തിയത്.