-
മലയാളത്തിന്റെ മരുമകനായി ദിലീപ്
മോഹിനിയെ വെല്ലാന്* മലയാളത്തിന്റെ മരുമകനായി ദിലീപ്

ദീലീപിന് ഈ വര്*ഷം എന്തുകൊണ്ടും ഭാഗ്യവര്*ഷമാണ്. മായാമോഹിനി എന്ന ചിത്രത്തിന്റെ തകര്*പ്പന്* വിജയവും മികച്ച നടനുള്ള സംസ്ഥാന അവാര്*ഡും നേടിയ ദിലീപ് റംസാന് എത്തുന്നത് മിസ്റ്റര്* മരുമകനായാണ്. ഹിറ്റ് തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്ണയും സിബി കെ തോമസും മായാമോഹിനിക്ക് ശേഷം തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് മിസ്റ്റര്* മരുമകന്*. അതിനാല്* മായാമോഹിനിയുടെ വിജയം മിസ്റ്റര്* മരുമകനും ആവര്*ത്തിക്കുമെന്നാണ് കരുതുന്നത്. ദിലീപിന് വേണ്ടി ഇരുവരും തിരക്കഥ ഒരുക്കിയ കാര്യസ്ഥനും സൂപ്പര്* ഹിറ്റായിരുന്നു.
സന്ധ്യാ മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആറുവര്*ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സന്ധ്യാമോഹന്* എത്തുന്നത്. കിലുക്കം കിലുകിലുക്കം എന്ന ആവറേജ് ചിത്രത്തിന് ശേഷം ഇദ്ദേഹം സിനിമയില്* നിന്ന് വിട്ട് നില്*ക്കുകയായിരുന്നു. തന്റെ കരിയറില്* വന്* വിജയമൊന്നും എടുത്തു പറയാനില്ലാത്താ സന്ധ്യാമോഹന്*, മിസ്റ്റര്* മരുമകന്റെ വിജയ പ്രതീക്ഷയിലാണ്.
മായാമോഹിനിക്ക് മുന്*പെ ഈ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങിയെങ്കിലും നിരവധി കാരണങ്ങളാല്* ചിത്രീകരണം നീണ്ട് പോകുകയായിരുന്നു. ചിത്രത്തില്* മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഖുശ്ബുവിന് പരുക്കേറ്റതും ചിത്രീകരണം വൈകാന്* കാരണമായി. ജഗതി ശ്രീകുമാര്* അപകടത്തില്* പെട്ടതിനെതുടര്*ന്ന് അദ്ദേഹം അഭിനയിച്ച ഭാഗങ്ങള്* മാറ്റി പകരം ബാബുരാജിനെ വച്ചാണ് ചിത്രീകരിച്ചത്. ബാലതാരമായ സനുഷ നായികയാകുന്ന ആദ്യ മലയാള ചിത്രം എന്ന പ്രത്യേകത കൂടി മിസ്റ്റര്* മരുമകനുണ്ട്.
പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജും ചിത്രത്തില്* പ്രധാന വേഷത്തില്* എത്തുന്നുണ്ട്. ദിലീപിന് മികച്ച നടനുള്ള അവാര്*ഡ് നല്*കിയ ജൂറിയുടെ ചെയര്*മാനായ ഭാഗ്യരാജ് ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് മിസ്റ്റര്* മരുമകന്
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks