-
സ്നേഹത്തിന്* പൂക്കാലം

സ്നേഹത്തിന്* പൂക്കാലം കൊണ്ടെന്നെ മയക്കി…
എന്നോടൊരു തരി സ്നേഹം പോലും ചോദിക്കാതെ.
എന്നും ഞാനിഷ്ടപ്പെടുന്നൊരീ
മണല്*കാറ്റില്* നിന്നുകൊണ്ടലറി വിളിച്ചു ഞാന്*,
സ്നേഹം.. സ്നേഹം…
കൂര്*ത്ത മണല്*തരികളും, കാറ്റും
മൂര്*ച്ചയുള്ള പല്ലുകള്*കൊണ്ടെന്*
ഹൃദയത്തെ കുത്തിനോവിച്ചു.
എന്നും ഞാനിഷ്ടപ്പെട്ടൊരീ
പുഴയുടൊളങ്ങളില്* നിന്നുകോണ്ടലറി
വിളിച്ചു ഞാന്*,
സ്നേഹം… സ്നേഹം…
ദയയില്ലാത്തൊരടിയൊഴുക്കില്*,
കരയാന്* പറ്റാതെ, കയറാന്* പറ്റാതെ
ഒഴുകിപ്പോയി ഞാന്*.
എന്നും ഞാനിഷ്ടപ്പെട്ടൊരീ
മേഘനാദങ്ങള്*ക്കിടയിലലറിവിളിച്ചു ഞാന്*,
സ്നേഹം… സ്നേഹം…
ഇടിമിന്നലും, വര്*ഷവും
മൂര്*ഛിച്ച ചില്ലുകള്* കൊണ്ടെന്*
കരളിനെ കുത്തിയെടുത്തു.
എനിക്കു പ്രിയമാം ദളങ്ങള്* മുറിഞ്ഞുവീണു കരഞ്ഞപ്പോള്*,
ഒപ്പം ഞാനും അലറിക്കരഞ്ഞു…
സ്നേഹം… സ്നേഹം…
മൃദുലമാം ദളങ്ങള്*
ബലിഷ്ഠമാം പാശങ്ങള്*കൊണ്ടെന്നെ
വലിഞ്ഞുകെട്ടി ശ്വാസം മുട്ടിച്ചു.
ഒടുവിലൊരുനാള്*,
ഒന്നിനും വയ്യാതെ ഞാന്* തളര്*ന്നിരുന്നപ്പോള്*,
എന്നെയെന്നുമിഷ്ടമുള്ളൊരാ വസന്തം വന്നെന്നോട്* കൊഞ്ചി…
സ്നേഹം… സ്നേഹം…
Keywords:snehathin pookalam,sad songs, love poems,viraha ganangal,malayalam kavithakal
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks