-
ജന്മാന്തരങ്ങളില്*
ജന്മാന്തരങ്ങളില്* ഒരു നിമിഷം പിടഞ്ഞുണര്*ന്നു
അണഞ്ഞു പോയ ആത്മജീവ നാളങ്ങളെ
എവിടെ നിങ്ങള്* ? ചക്രവാളങ്ങള്*ക്കപ്പുറം
നിയതി നിഴല്* വീഴ്ത്തിയ - സ്വര്*ഗ്ഗ വാതില്* തിരയുന്നുവോ
ജനിമൃതികളുടെ അനന്ത സാഗര തീരമേ
യാത്ര - ശൂന്യമീ മനുഷ്യ ജന്മങ്ങളിലൂടെ - മോക്ഷ പ്രാപ്തിക്കായ്*....
സിന്ദൂരം അണിയാതെ സന്ധ്യ മാഞ്ഞു പോയ്*,
വേനല്* മഴപോലെ ആകാശക്കോണിലെങ്ങോ....
താരുണ്യം വെടിഞ്ഞു രുദ്രയായ്
കടല്* തിരകള്* എന്തിനോ കരയെ തേടുന്നു
അകലെയെങ്ങോ മറഞ്ഞുപോയ്* സൂര്യ കിരണങ്ങള്*
വഴിതെറ്റി വന്നോരീ ഇരുള്*ക്കാട്ടില്* ഇനി നീ തനിച്ചോ ?
ഏകാന്തമെങ്കിലും നീളുമീ യാത്ര -
മരണമെന്ന ദീപ ശിഖ തേടി......
ശൂന്യമീ ഹൃദയമലയുന്നുവോ ഏതോ സ്വപനാടനങ്ങളില്* ?
നടനമുദ്രകള്* മറന്നു പോയ്* രാഗ, ശ്രുതി, ലയ, താളങ്ങളും.....
കനല്*ക്കാറ്റില്* അണഞ്ഞുപോയ്*, കളിവിളക്കിന്* തിരിനാളം
കവിതകളില്* കനവു നെയ്ത കാലങ്ങളും......
ആര്*ദ്രമാം പകല്* കിനാവുകള്* പിടയുന്നു,
പെയ്യാനാവാതെ, നീരവം തേങ്ങും മഴമേഘം പോലെ......
നിസ്സംഗമാം സൗപര്*ണികാ തീരമേ - മനസ്സേ
നീയെന്റെ ഭാഗീരഥി, അനന്ത മോക്ഷദായിനി
തിരികെ അണയട്ടെ നിന്നരികില്* - അറിയുന്നു
ഞാന്* തേടിയ നിത്യ സത്യങ്ങള്* തന്* ആദിമധ്യാന്തങ്ങള്*
നിന്നില്* - നിന്നില്* മാത്രം !!!!
Tags: malayalam poem, malayalam kavitha , kavitha
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks