- 
	
	
		
		
		
		
			 മമ്മൂട്ടിയെയും മോഹന്*ലാലിനെയും പോലെയുള മമ്മൂട്ടിയെയും മോഹന്*ലാലിനെയും പോലെയുള
			
				
					മമ്മൂട്ടിയെയും മോഹന്*ലാലിനെയും പോലെയുള്ളവര്* ഇനിയുണ്ടാകില്ല!
  
 മമ്മൂട്ടിയും മോഹന്*ലാലും  മലയാള സിനിമയുടെ താരസൂര്യന്**മാരാണ്. ഇവര്* തന്നെയാണ് മലയാള സിനിമയുടെ  അം*ബാസിഡര്*മാര്*. ഇവരുടെ സിനിമകളിലൂടെയാണ് മലയാള സിനിമ  ലോകശ്രദ്ധയാകര്*ഷിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച നടന്**മാരുടെ  ഗണത്തില്* പെടുത്താം ഈ രണ്ട് മഹാരഥന്*മാരെയും.
 
 ജനകീയ  നായകന്* ജയറാം ഒരിക്കലും മമ്മൂട്ടിക്കും മോഹന്*ലാലിനും  ഭീഷണിയായിരുന്നില്ല. സ്വന്തമായി ഒരു ട്രാക്കുണ്ടാക്കി അതിലൂടെ  സഞ്ചരിക്കുകയാണ് ജയറാം ചെയ്തത്. അത് വിജയകരമായി ഇന്നും തുടരുന്നു.  മമ്മൂട്ടിയും മോഹന്*ലാലുമാണ് മലയാളത്തിന്*റെ സൌഭാഗ്യങ്ങളെന്ന് ജയറാം  എപ്പോഴും പറയാറുണ്ട്. കഴിഞ്ഞ ദിവസം ഒരഭിമുഖത്തില്* ജയറാം പറഞ്ഞത്  കേള്*ക്കുക -
 
 “മമ്മൂട്ടിയെയും  മോഹന്*ലാലിനെയും പോലെയുള്ള നടന്**മാരെ ഇനി മലയാള സിനിമയ്ക്ക് ലഭിക്കില്ല.  ഇവര്* ജീവിച്ചിരുന്ന കാലഘട്ടത്തില്* അഭിനയിക്കാന്* കഴിഞ്ഞത് ഒരു ഭാഗ്യമായി  കരുതുന്നു”
 
 ഒട്ടേറെ  ഹിറ്റുകള്* ജയറാമിന്*റെ പേരിലുണ്ട്. തുടര്*ച്ചയായി വിജയങ്ങള്*  സൃഷ്ടിക്കുന്ന അപൂര്*വം താരങ്ങളിലൊരാളാണ്. എങ്കിലും മമ്മൂട്ടിയുടെയും  മോഹന്*ലാലിന്*റെയും ഗണത്തില്* “സൂപ്പര്*സ്റ്റാര്*“ എന്ന വിളികേള്*ക്കാന്*  ജയറാമിന് യോഗമുണ്ടായില്ല.
 
 “എന്തിനാണ്  സൂപ്പര്*സ്റ്റാര്* എന്ന പദവി? പ്രേക്ഷകരുടെ സ്നേഹവും പിന്തുണയുമാണ്  ഏറ്റവും വലുത്. അതെനിക്ക് ഉണ്ടെന്നുള്ളതിന് തെളിവാണല്ലോ ഇപ്പോഴും എന്*റെ  സിനിമകള്* കാണാന്* അവരെത്തുന്നത്. സാധാരണക്കാരായ കഥാപാത്രങ്ങളാണ്  എന്നെത്തേടി വരാറുള്ളത്. ഞാനും ഒരു സാധാരണക്കാരനാണ്. അതുകൊണ്ടാണ്  കുടുംബപ്രേക്ഷകര്*ക്ക് എന്നെ ഇത്രയ്ക്കിഷ്ടം” - മംഗളം വാരികയ്ക്ക്  അനുവദിച്ച
 അഭിമുഖത്തില്* ജയറാം പറയുന്നു.
 
 കടിഞ്ഞൂല്*  കല്യാണം, അയലത്തെ അദ്ദേഹം, മേലേപ്പറമ്പില്* ആണ്**വീട്, സി ഐ ഡി  ഉണ്ണികൃഷ്ണന്* ബി*എ ബിഎഡ്, അനിയന്*ബാവ ചേട്ടന്*ബാവ, ആദ്യത്തെ കണ്**മണി,  ദില്ലിവാലാ രാജകുമാരന്*, കഥാനായകന്*, കൊട്ടാരം വീട്ടിലെ അപ്പൂട്ടന്*,  മലയാളിമാമന് വണക്കം തുടങ്ങിയ സിനിമകള്* മറക്കാനാകുമോ? സത്യസന്ധമായ  നര്*മ്മമുഹൂര്*ത്തങ്ങളാല്* സമ്പന്നമായ ആ സിനിമകള്* മലയാളികള്*ക്കൊരിക്കലും  മറക്കാനാവില്ലെന്നതാണ് സത്യം. ജയറാമിനെ നായകനാക്കി സംവിധായകന്* രാജസേനന്*  ഒരുക്കിയ ചിത്രങ്ങളായിരുന്നു ഇവ. ജയറാമും രാജസേനനും വീണ്ടും ഒന്നിക്കുമോ?
 
 ‘ഭാര്യമാര്*  സൂക്ഷിക്കുക’ എന്ന ചിത്രം റീമേക്ക് ചെയ്യാനുള്ള ആലോചനകളിലാണ് രാജസേനന്*. ആ  ചിത്രവുമായി ജയറാം സഹകരിക്കുമെന്ന് ചില റിപ്പോര്*ട്ടുകളുണ്ടായിരുന്നു.  എന്നാല്* അക്കാര്യത്തില്* സ്ഥിരീകരണമൊന്നുമില്ല. എന്തായാലും രാജസേനനുമായി  വീണ്ടും ഒന്നിക്കുമെന്ന് തന്നെയാണ് ജയറാം വ്യക്തമാക്കിയിരിക്കുന്നത്.
 
 “ഞാനും  രാജസേനനും തമ്മില്* ഇപ്പോഴും വിളിക്കാറുണ്ട്. നല്ല പ്രൊജക്ടുകള്*  വരാത്തതുകൊണ്ട് സിനിമ ചെയ്യുന്നില്ല എന്നുമാത്രം. നല്ല പ്രൊജക്ടുകള്*  വന്നാല്* ചെയ്യും. ഞങ്ങള്* ചര്*ച്ച നടത്തിവരികയാണ്” - ജയറാം വ്യക്തമാക്കി.
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks