"ഏതോ ഒരു കാറ്റിനെ കാത്തു -
പിണങ്ങി നിന്ന
എന്*റെ കാര്*മേഘം ,ഇന്നും -
പെയ്യാതെ മടങ്ങി .
പണ്ടൊരിക്കല്* പാതിയില്*
നിര്*ത്തിയ നിന്*റെ കഥകള്*
കാട്ടിത്തരാമെന്നു പറഞ്ഞ
കരിവള പൂന്തോട്ടം
എങ്കിലും,നിന്നെ കാത്ത് -
നിന്നെ ഓര്*ത്ത്,
എന്*റെ ഇടവ പാതിയില്*
നിനക്കായ് മാത്രം നൃത്തം -
ചവിട്ടുന്നു ഞാന്* ........!
ഇന്നലത്തെ സ്വപ്നവും പെയ്തുതോര്*ന്നു
എനിക്കും നിനക്കുമിടയില്* ഇനി -
യീ കടലാസ്സു പൂക്കള്* മാത്രം.
നീ കോറിയിട്ട നനവുള്ള
വാക്കുകള്* നീ പകുത്തു തന്ന ജീവിതം ;
ഉത്തരം കിട്ടാത്ത കടംകഥകള്*..
നമുക്കിനി നടന്നു നീങ്ങാം ....!


Keywords:ninakayi kadalasu pookal mathram,kavithakal,poems.songs,love songs