- 
	
	
		
		
		
		
			 ടെറിറ്റോറിയല്‍* ആര്*മി: വാര്*ഷിക പരേഡില്‍*  ധോ ടെറിറ്റോറിയല്‍* ആര്*മി: വാര്*ഷിക പരേഡില്‍*  ധോ
			
				
					 
 
 യുവജനങ്ങളെ സൈന്യത്തിലേക്ക്   ആകര്*ഷിക്കേണ്ടയാള്* വാര്*ഷിക പരേഡില്‍*  നിന്നും മുങ്ങി. ടെറിറ്റോറിയല്‍*  ആര്*മിയുടെ  വാര്*ഷിക പരേഡില്‍* നിന്നും വിട്ടുനിന്ന ഇന്ത്യന്‍* ക്രിക്കറ്റ്  ടീം നായകന്* മഹേന്ദ്ര സിംഗ് ധോണിയുടെ നടപടിയാണ് വിവാദമാകുന്നത്.
 
 ട്വന്*റി-20  ലോകകപ്പിലെ പരാജയത്തിനു ശേഷം  നാട്ടില്‍* തിരിച്ചെത്തിയിട്ടുണ്ടെങ്കിലും  ഡല്*ഹിയില്* നടന്ന വാര്*ഷിക പരേഡില്‍*  ധോണി പങ്കെടുത്തിരുന്നില്ല.  ഇന്ത്യന്‍* നായകന്റെ  വിട്ടുനില്*്ക്കലിന്റെ കാരണം വ്യക്തമല്ല.ഇതു   സംബന്ധിച്ച ഔദ്യോഗിക വിശദീകരണമൊന്നും ഇതു വരെ പുറത്തുവന്നില്ല.
 
 ഇന്ത്യന്‍*  വ്യോമസേനയുടെ എണ്*പതാം  വാര്*ഷികത്തോട് അനുബന്ധിച്ച് സുഖോയ് 30  എം കെ ഐ  ഫൈറ്റര്‍* വിമാനത്തില്‍* സച്ചിന്*  ടെന്‍*ഡുല്*ക്കറെയും ധോണിയെയും വഹിച്ചു   കൊണ്ട് പറക്കാമെന്ന വ്യോമസേനയുടെ  പദ്ധതികളിലും  ഇരുവരും തങ്ങളുടെ   അസാന്നിധ്യം അറിയിച്ചിരുന്നു.
 
 ഓണററി  പദവി ലഭിച്ച പ്രമുഖ വ്യക്തികള്‍*ക്ക്  ടെറിറ്റോറിയന്‍* ആര്*മിയോടുള്ള   പ്രതിബദ്ധതയില്‍* സംശയം തോന്നേണ്ട  കാര്യമില്ലെന്നും സമൂഹം ആദരിക്കുന്ന  ഇത്തരം  വ്യക്തിത്വങ്ങള്‍* തങ്ങളുടെ പരമാവധി സേവനം  ടെറിറ്റോറിയല്‍*  ആര്*മിയുടെ ഉന്നമനത്തിനായി  നീക്കിവെക്കുന്നുണ്ടെന്നും പ്രതിരോധ മന്ത്രി എ   കെ ആന്‍*റണി അവകാശപ്പെട്ടു.
 
 
 M S Dhoni in Army more stills :click here
 
 
 Keywords: A K Antony,Indian Army,Sukhoy 30 M K I fighter plain,cricket news, sports news,Sachin tendulkar,Twenty20,world cup,Dhoni Skipas Territorial Army day Parade
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks