അടുത്ത 15 മുതല്* 20 വരെ വര്*ഷത്തിനിടെ ചൊവ്വയില്* 80,000 പേരെ എത്തിക്കാനുള്ള ദൌത്യത്തിന് സ്വകാര്യ ബഹിരാകാശ സംരംഭകന്*. സ്പെയ്സ് എക്സ് എന്ന കമ്പനിയുടെ സ്ഥാപകന്* എലോണ്* മസ്ക് ആണ് ഇതിന് പദ്ധതി മെനയുന്നത്. 2.75 കോടി രൂപയാണ് ഒരാള്*ക്ക് ചുവന്ന ഗ്രഹത്തില്* പോകാനുള്ള ചെലവ്.


ആദ്യം 10 പേരെ അയക്കാനാണ് തീരുമാനം എന്ന് എലോണ്* മസ്ക് ലണ്ടന്* റോയല്* എയ്റോനോട്ടിക്കല്* സൊസൈറ്റിയെ അറിയിച്ചു. 100,000 പേരെ എടുത്താല്* അതില്* ഒരാള്*ക്കെങ്കിലും ചൊവ്വയിലേക്ക് യാത്ര ചെയ്യാന്* താല്പര്യം ഉണ്ടാകുമെന്നും ഇദ്ദേഹം പറയുന്നു. ചൊവ്വയില്* പാര്*പ്പിടങ്ങള്* നിര്*മ്മിക്കാന്* ആളുകളെ അയക്കും.

കാര്*ബണ്*ഡയോക്സൈഡിന്റെ സഹായത്താല്* ഇവിടെ ഭക്ഷ്യവസ്തുക്കള്* കൃഷി ചെയ്ത് ജീവിക്കാന്* സാധിക്കുമെന്നും മസ്ക് പ്രതീക്ഷ പ്രകടിപ്പിച്ചു. ഓക്സിജന്*, നൈട്രജന്*, മീതൈന്*, ഐസ് വെള്ളം തുടങ്ങിയവ ഉപയോഗിച്ച് വളവും തയ്യാറാക്കാം. അടുത്ത 20 വര്*ഷത്തോടെ ചൊവ്വയില്* മനുഷ്യരുടെ കോളനി സൃഷ്ടിക്കാനാണ് മസ്ക് കണക്കുകൂട്ടുന്നത്.



more stills



Keywords:Mars,Carbondioxide,Nitrogen,Meithein,ice water,oxigen,Aeronotical society