പൃഥ്വിരാജ് ചിത്രം ഷാജി കൈലാസ് ഉപേക്ഷിച്ചു!









‘ഡി കമ്പനി’ എന്ന ആന്തോളജി ചിത്രത്തിലെ ലഘുചിത്രമായ ‘ഗോഡ്സെ’ എന്ന സൈക്കോളജിക്കല്* ത്രില്ലറില്* പൃഥ്വിരാജ് മഹാത്*മാഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്സെയാകുന്നു എന്ന് മുമ്പ് റിപ്പോര്*ട്ട് ചെയ്തിരുന്നല്ലോ. രാജേഷ് ജയരാമന്* തിരക്കഥയെഴുതുന്ന ചിത്രം ഷാജി കൈലാസാണ് സംവിധാനം ചെയ്യാനിരുന്നത്. എന്നാല്* ഈ സിനിമ താന്* ചെയ്യുന്നില്ല എന്ന് ഷാജി കൈലാസ് ഇപ്പോള്* അറിയിച്ചിരിക്കുന്നു.

ആക്ഷന്* ചിത്രങ്ങളില്* നിന്ന് തല്*ക്കാലം അകന്നുനില്*ക്കാനാണ് ഷാജി കൈലാസിന്*റെ പ്ലാന്*. അതുകൊണ്ടുതന്നെ ഗോഡ്സെ ഒഴിവാക്കാന്* ഷാജി തീരുമാനിക്കുകയായിരുന്നുവത്രെ. വലിയ ഗവേഷണങ്ങള്*ക്കും പഠനങ്ങള്*ക്കും ശേഷം ഗോഡ്സെയുടെ തിരക്കഥാ രചന ആരംഭിക്കാനിരിക്കവേയാണ് ഇക്കാര്യത്തില്* ഷാജി പുനരാലോചന നടത്തിയിരിക്കുന്നത്.

"അഞ്ച് ആക്ഷന്* ഡയറക്ടേഴ്സിന്*റെ ഡി കമ്പനി എന്ന പ്രൊജക്ടിലെ ഒരു ചിത്രം ചെയ്യാന്* എന്നെ സമീപിച്ചിരുന്നു. ആക്ഷന്* ചിത്രം ഇപ്പോള്* ചെയ്യുന്നില്ല എന്ന് ഞാന്* അവരോട് പറഞ്ഞു” - ഷാജി കൈലാസ് അറിയിച്ചു.

ജോഷി, ദീപന്*, എം പത്മകുമാര്*, വിനോദ് വിജയന്* എന്നിവരാണ് ‘ഡി കമ്പനി’യിലെ മറ്റ് ചിത്രങ്ങള്* ചെയ്യുന്നത്. ഇതില്* ആദ്യചിത്രമായ 'ഒരു ബൊളീവിയന്* ഡയറി 1995' ചിത്രീകരണം പൂര്*ത്തിയായിക്കഴിഞ്ഞു. എം പത്മകുമാര്* ഒരുക്കുന്ന ബൊളീവിയന്* ഡയറിയില്* സമുദ്രക്കനി ചൗക്കിദാര്* എന്ന രഹസ്യനാമത്തില്* അറിയപ്പെടുന്ന മാവോയിസ്റ്റായി വേഷമിടുന്നു. മറ്റൊരു ചിത്രമായ ‘ഗാംഗ്സ് ഓഫ് വടക്കും*നാഥന്*’ ദീപന്* പൂര്*ത്തിയാക്കുകയാണ്. അനൂപ് മേനോന്*റേതാണ് തിരക്കഥ.

“യഥാര്*ത്ഥത്തില്* ഗോഡ്സെ ഒരു നാല് - അഞ്ച് അടിക്ക് ഇടയില്* ഉയരമുള്ള വ്യക്തിയാണ്. പക്ഷേ നമ്മള്* ഉദ്ദേശിക്കുന്നത് അതിലും കൂടുതല്* ലുക്ക് ഉള്ള ഒരു ഗോഡ്സെയെയാണ്” - പൃഥ്വിരാജിനെ ഗോഡ്സെയാകാന്* പരിഗണിച്ചതിനെ ഷാജി കൈലാസ് നേരത്തേ ന്യായീകരിച്ചിരുന്നു.

“ഒരുപാട് ഗവേഷണം നടത്തിയാണ് ഞാന്* ഗോഡ്സെ എന്ന ചിത്രം എടുക്കുന്നത്. ഗോഡ്സെ എന്ന മനുഷ്യനെക്കുറിച്ചാണ് ഞാന്* ഈ സിനിമ ചെയ്യുന്നത്. ഇന്ത്യയെ രണ്ടായി മുറിച്ചാല്* എന്*റെ ദേഹത്തുകൂടെയേ അത് വരൂ എന്ന് പ്രഖ്യാപിച്ച മഹാത്മജിയെയാണ് ഗോഡ്സെ ഇഷ്ടപ്പെട്ടിരുന്നത്. ഒരു സുപ്രഭാതത്തില്* ഗാന്ധിജിക്ക് തന്*റെ നിലപാടില്* നിന്ന് പിന്നാക്കം പോകേണ്ടിവന്നു. അതിന്*റെ ദേഷ്യമാണ് ഗോഡ്സെ തീര്*ത്തത്. ഗോഡ്സെ കലഹിച്ചത് വ്യക്തിക്കെതിരെയല്ല, ആദര്*ശത്തിനെതിരെയായിരുന്നു. ഇത് അര മണിക്കൂര്* മാത്രമുള്ള ഒരു സിനിമയാണ്. ഒരു വ്യക്തിയുടെ ജീവിതത്തെ സംബന്ധിക്കുന്ന സൈക്കോളജിക്കല്* ത്രില്ലര്*. ഏതൊരു സാധാരണ മനുഷ്യനും ഈയൊരു അവസ്ഥ ഉണ്ടാകാം. ഒരു മനുഷ്യനെ കൊല്ലാന്* പോകുന്നതിന് പന്ത്രണ്ട് മണിക്കൂര്* മുമ്പ് അയാള്* അനുഭവിക്കുന്ന മാനസിക സംഘര്*ഷങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് ഗോഡ്സെ. മഹാത്*മജിയെ കൊന്ന ഗോഡ്സെയെ അല്ല നമുക്ക് വേണ്ടത്. എന്തിനാണ് ഗാന്ധിജിയെ ഗോഡ്സെ കൊന്നത് എന്ന കാരണമാണ് വേണ്ടത്. വിവാദങ്ങളുണ്ടാകാം, പക്ഷേ അത് കാണിച്ചുകൊടുക്കണമല്ലോ. ഒരു സൈക്കോളജിക്കല്* ട്രീറ്റുമെന്*റാണ് ഞാന്* സ്വീകരിക്കുന്നത്. ഗോഡ്സെയെ മഹത്വവത്കരിക്കാനൊന്നും ഞാന്* ഈ ചിത്രത്തില്* ശ്രമിക്കുന്നില്ല. നമ്മള്* അറിയുന്ന ഗോഡ്സെയുടെ അറിയപ്പെടാത്ത മുഖം കണ്ടെത്താനുള്ള ശ്രമമാണ്. ‘ദൈവം പറയുന്നത്’ എന്നാണ് ഗോഡ്സെ എന്ന വാക്കിന് അര്*ത്ഥം. ആരെയും ഉപദ്രവിക്കരുത്, കൊല്ലരുത് എന്നാണ് ദൈവം പറയുന്നത്. എന്നിട്ടും അയാള്* ഗാന്ധിജിയെ കൊന്നു” - മുമ്പ് ഒരു ചലച്ചിത്രവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്* ഷാജി കൈലാസ് വ്യക്തമാക്കിയിരുന്നു.

ഇത്രയും പഠനങ്ങളും തയ്യാറെടുപ്പുകളും ഉണ്ടായിട്ടും ഷാജി കൈലാസ് എന്തുകൊണ്ട് ഈ സിനിമയില്* നിന്ന് പിന്**മാറി? തല്*ക്കാലം ആക്ഷന്* ചിത്രങ്ങളില്* നിന്ന് ഒഴിഞ്ഞുനില്*ക്കുക എന്ന കാരണം മാത്രമാണോ ഈ തീരുമാനത്തിനു പിന്നില്*? അതോ, ഗോഡ്സെയെക്കുറിച്ച് ചിത്രമെടുത്ത് വെറുതെ പുലിവാലുപിടിക്കേണ്ട എന്ന് കരുതിയാണോ? സത്യം ഷാജി കൈലാസിന് മാത്രമറിയാം!