-
ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന് വിലക്ക്
സംഘടനാ തിരഞ്ഞെടുപ്പിലെ പ്രശ്നങ്ങളെ തുടർന്ന് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷനെ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി സസ്പെൻഡ് ചെയ്തു. തിരഞ്ഞെടുപ്പിൽ അഴിമതിക്ക് ജയിലിലായവരെ ജയിപ്പിച്ചതിനും ഗവൺമെന്റ് ഇടപെടൽ ഉണ്ടായതിനുമാണ് വിലക്ക്.
അഴിമതിയും രാഷ്*ട്രീയ അടിപിടിയും കൊടിക്കുത്തി വാഴുന്ന ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിൽ ഇന്നാണ് തിരഞ്ഞെടുപ്പ് ഔദ്യോഗികമായി നടക്കേണ്ടതെങ്കിലും പ്രസിഡന്റ്, സെക്രട്ടറി ജനറൽ, വൈസ് പ്രസിഡന്റ് തുടങ്ങിയ തസ്തികകളിലേക്ക് എതിരാളികളില്ലാതെ അഭയ്സിംഗ്ചൗതാല നയിച്ച പാനൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
കോമൺവെൽത്ത് ഗെയിംസ് അഴിമതിക്കേസിൽ സുരേഷ്
കൽമാഡിക്കൊപ്പം ഒരുവർഷം ജയിലിൽ കിടന്ന ലളിത് ഭാനോട്ടാണ് സെക്രട്ടറി ജനറലായത്. കൽമാഡിയെ ഇനി പ്രസിഡന്റായി തുടരാൻ അനുവദിക്കില്ലെന്ന് ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി വ്യക്തമാക്കിയതോടെയാണ് തിരഞ്ഞെടുപ്പിൽ പുതിയ 'രാഷ്*ട്രീയ' നിരയിറങ്ങിയത്. ഇവരിൽ പലർക്കും രാഷ്*ട്രീയ പിൻബലവുമുണ്ടായിരുന്നു. ഇങ്ങനെപോയാൽ അംഗത്വം റദ്ദാകുമെന്ന് നിരവധി തവണ ഐ.ഒ.സി മുന്നറിയിപ്പ് നൽകിയിരുന്നു.
സസ്പെൻഷൻ എന്നാൽ
ഇന്ത്യൻ ഒളിന്പിക് അസോസിയേഷന് ഇനി ഐ.ഒ.സി ധനസഹായം ലഭിക്കില്ല.
ഒളിന്പിക് യോഗങ്ങളിലോ, മത്സരങ്ങളിലോ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് പങ്കെടുക്കാനാവില്ല.
ഇന്ത്യയെ പ്രതിനിധാനം ചെയ്ത് രാജ്യാന്തര മത്സരങ്ങളിലെ ഒളിന്പിക് ഇനങ്ങളിൽ കായിക താരങ്ങൾക്ക് പങ്കടുക്കാനാവില്ല. ഐ.ഒ.സി ബാനറിൽ മാത്രമേ മത്സരിക്കാനാവൂ.
Keywords: Indian Olympic Association, India's Olympic Association suspended, Indian athletes,
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks