- 
	
	
		
		
		
		
			
 മമ്മൂട്ടിച്ചിത്രം കണ്ണുതുറപ്പിക്കും: ര
		
		
				
					
					
				
				
					
				
		
			
				
					                                                                                                                    
                            മമ്മൂട്ടിച്ചിത്രം കണ്ണുതുറപ്പിക്കും: രഞ്ജിത്
ബാവുട്ടിയുടെ നാമത്തില്*’  എന്ന തന്*റെ പുതിയ സിനിമ സമൂഹത്തിന്*റെ കണ്ണുതുറപ്പിക്കുന്നതാകുമെന്ന്  രഞ്ജിത്. ജി എസ് വിജയന്* സംവിധാനം ചെയ്ത ചിത്രത്തിന്*റെ രചനയും  നിര്*മ്മാണവും രഞ്ജിത് ആണ് നിര്*വഹിക്കുന്നത്.
“സ്ത്രീ-പുരുഷ  ബന്ധങ്ങളിലെ താളപ്പിഴകളെപ്പറ്റി ഈ സിനിമ സംസാരിക്കുന്നു. വീട്ടകങ്ങളില്*  തന്നെ സംഘര്*ഷങ്ങള്* സൃഷ്ടിക്കപ്പെടുന്നു. ആത്*മഹത്യകളെപ്പറ്റിയും  കൊലപാതകങ്ങളെപ്പറ്റിയുമുള്ള വാര്*ത്തകളുമായി പത്രങ്ങളെത്തുന്നു.  വിട്ടുവീഴ്ച ചെയ്യാനും ക്ഷമിക്കാനുമുള്ള പ്രവണതയെ മലയാളിയുടെ ഈഗോയും  കപടനാട്യങ്ങളും തടയുന്നു. ഈ ചിത്രം ഇക്കാര്യങ്ങളിലൊക്കെ മലയാളിയുടെ  കണ്ണുതുറപ്പിക്കുന്ന സിനിമയായിരിക്കും” - രഞ്ജിത് വ്യക്തമാക്കി.
ഡിസംബര്* 21നാണ് ‘ബാവുട്ടിയുടെ നാമത്തില്*’ പ്രദര്*ശനത്തിനെത്തുന്നത്. സെവന്* ആര്*ട്സാണ് ചിത്രം വിതരണം ചെയ്യുന്നത്.
സേതു  എന്ന ധനാഢ്യന്*റെ കാര്* ഡ്രൈവര്* ബാവുട്ടിയായാണ് മമ്മൂട്ടി ഈ സിനിമയില്*  വേഷമിടുന്നത്. സേതുവായി ശങ്കര്* രാമകൃഷ്ണന്* അഭിനയിക്കുന്നു. സേതുവിന്*റെ  ഭാര്യ വനജയായി കാവ്യാമാധവനും അവരുടെ വീട്ടിലെ വേലക്കാരിയായി കനിഹയും ഒരു  അതിഥിവേഷത്തില്* റിമ കല്ലിങ്കലും എത്തുന്നു.
അനാഥനാണ്  ബാവുട്ടി. വേണ്ടപ്പെട്ടവര്* ആരും ഇല്ലാത്തതുകൊണ്ടുതന്നെ മറ്റുള്ളവരെല്ലാം  അയാള്*ക്ക് വേണ്ടപ്പെട്ടവരാകുന്നു. തന്*റെ മുതലാളിയുടെ ജീവിതം അയാളെ  ആശങ്കപ്പെടുത്തുന്നതും അതുകൊണ്ടാണ്.
എടുത്താല്*  പൊങ്ങാത്ത കഥയോ ഭൂമികുലുക്കുന്ന വഴിത്തിരിവുകളോ ഈ സിനിമയില്* ഇല്ലെന്ന്  സംവിധായകന്* ജി എസ് വിജയന്* വ്യക്തമാക്കി. “അടിസ്ഥാനപരമായി ഇതൊരു  കുടുംബകഥയാണ്. കുറച്ച് മനുഷ്യരുടെ ജീവിതത്തിലൂടെ കടന്നുപോകുകയാണ്.  നര്*മ്മത്തിലൂടെയാണ് കഥ പറയുന്നത്” - ജി എസ് വിജയന്* പറഞ്ഞു.
				
			 
			
		 
			
				
			
				
			
			
				
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks