-
ഭാമ ഇനി പഞ്ചാബി പെൺകുട്ടി

നിവേദ്യത്തിലൂടെ സിനിമാരംഗത്തേയ്ക്ക് കാലെടുത്തു വച്ച രഖിത എന്ന ഭാമയ്ക്ക് 2012 തിരക്കുകളുടെ വർഷമാണ്. മലയാളത്തിലൂടെയാണ് സിനിമയിൽ എത്തിയതെങ്കിലും തിരക്ക് കന്നടയിലേയ്ക്ക് ചേക്കേറിയപ്പോഴായിരുന്നു. മലയാളത്തിൽ ഷാഫി സംവിധാനം ചെയ്ത 101 വെഡ്ഡിംഗ് എന്ന കോമഡി ചിത്രത്തിലെ മുസ്ലീം പെൺകുട്ടിയ്ക്കു ശേഷം പഞ്ചാബി പെൺകുട്ടിയായി അഭിനയിക്കാൻ പോകുന്ന ത്രില്ലിലാണ് ഈ കോട്ടയംകാരി.
വ്യത്യസ്തതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ശ്രമിക്കും. ഇതുവരെ കാണാത്ത രീതിയിലാകും ഇനിയുള്ള സിനിമകളിൽ പ്രത്യക്ഷപ്പെടുക-ഭാമ പറഞ്ഞു.
അംബാര എന്ന ചിത്രത്തിനു ശേഷം ബർഫി എന്ന കന്നട ചിത്രത്തിലായിരിക്കും ഭാമ അഭിനയിക്കുന്നത്. ഈ ചിത്രത്തിലാണ് പഞ്ചാബിയായി വേഷമിടുന്നത്. 'ആദ്യമായാണ് ഞാൻ പഞ്ചാബി പെൺകുട്ടിയായി വേഷമിടുന്നത്. രൂപത്തിലും വേഷത്തിലും മാത്രമല്ല പഞ്ചാബി സംഭാഷണവും ഉണ്ട്. ചിത്രത്തിന്രെ ആദ്യ ചിത്രീകരണം പഞ്ചാബിൽ വച്ചായിരുന്നു. അതുകൊണ്ട് അവിടിത്തെ ആളുകളുമായി ഇടപെഴകി അവരെ മനസ്സിലാക്കാൻ കഴിഞ്ഞു', ഭാമ പറഞ്ഞു.
ഓട്ടോ രാജ എന്ന കന്നട ചിത്രം റിലീസ് ആകാൻ പോകുന്ന സന്തോഷത്തിലുമാണ് ഭാമ. ഈ സന്തോഷത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. വളരെ ശക്തിമത്തായ സ്ത്രീകഥാപാത്രമായാണ് ഓട്ടോരാജയിൽ അഭിനയിച്ചിരിക്കുന്നത്. തന്രെ 'ഡ്രീം റോൾ' എന്നാണ് ഭാമ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മലയാളത്തിൽ ഇതുപോലൊരു കഥാപാത്രം ചെയ്യാൻ ആഗ്രഹിച്ചിരുന്നു. പക്ഷെ കന്നടയിലെ അവസരം കിട്ടിയുള്ളൂ. അതിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.
Keywords: bhama latest news, bhama new news, bhama punchabi girl, bhama act as punchabi girl
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks