നിനക്ക്
എന്*റെതും നിന്*റെതും ആയി നമ്മുടെ കിനാക്കള്*
മാറിതുടങ്ങുന്ന ഈ സന്ധ്യക്ക്*,
വിജനമായ ഈ വഴിയമ്പലത്തില്*
ഇതു നമ്മുടെ അവസാനത്തെ സമാഗമം.
ഇനി നിലാവ്, പുലരി, അതിനുമപ്പുറം എത്രയോ രാപകലുകള്*.
ഈ സന്ധ്യ,
രാവിനും പകലിനും മധ്യേ
എനിക്കും നിനക്കും ഇടയില്*
നിറമില്ലാതെ ഉഴറിപോകുന്നു.
നിന്*റെ നിശബ്ദത പ്രണയമാകുന്നു,
അതില്* എന്*റെ കവിത പിറക്കുന്നു,
എന്*റെ കവിതകളില്* നമ്മുടെ കിനാക്കളും.
എന്നിട്ടും
ഈ സന്ധ്യ അവയെ
എനിക്കും നിനക്കും ഇടയില്* പങ്കുവെക്കുന്നു .
ഒടുവില്*,
കിനാക്കളില്* നിന്*റെ നിശബ്ദതയും
എന്*റെ കവിതയും
ആരോ മറന്നുവച്ചു പോയ
ഒരു പ്രണയവും ബാക്കിയാകുന്നു.


Keywords:oru pranayavum bakiyakunnu,songs,poems,kavithakal,malayalam kavithakal