ഹരികുമാർ സംവിധാനം ചെയ്ത് 1994ൽ പുറത്തിറങ്ങിയ സുകൃതം എന്ന സൂപ്പർഹിറ്റ് ചിത്രം ഹിന്ദിയിലും ബംഗാളി ഭാഷയിലും റീമേക്ക് ചെയ്യുന്നു. രക്താർബുദ ബാധിതനായ രവിശങ്കർ എന്ന മാദ്ധ്യമ പ്രവർത്തകനായി മമ്മൂട്ടി അരങ്ങു തകർത്ത ഈ ചിത്രം ദേശീയ അവാർഡടക്കം 42 പുരസ്കാരങ്ങളാണ് വാരിക്കൂട്ടിയത്. മമ്മൂട്ടിയ്ക്ക് കേരള സർക്കാരിന്റെ മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു.

ചിത്രം റീമേക്ക് ചെയ്യുന്നതിന്റെ പ്രാഥമിക ചർച്ചകൾ പൂർത്തിയായതായി ഹരികുമാർ പറഞ്ഞു. ഹിന്ദിയിൽ അമീർ ഖാനെയാണ് നായകനാക്കാൻ ഉദ്ദേശിക്കുന്നത്,​ ബംഗാളിയിൽ പ്രൊസെൻജിത് ചാറ്റർജിയും.

തിരക്കഥ രചിച്ച എം.ടി.വാസുദേവൻ നായർ സൃഷ്ടിച്ച മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു മമ്മൂട്ടി അവതരിപ്പിച്ച രവിശങ്കർ. മരണത്തിന്റെ നിഴലാട്ടം മുന്നിൽ കണ്ടുകൊണ്ട് ആശയറ്റ് ജീവിക്കേണ്ടി വന്ന രവി ഹോളിസ്റ്റിക് ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടങ്ങി വരുന്നെങ്കിലും ഉറ്റവരെല്ലാം കൈവെടിയുന്ന രവി പിന്നീട് ആത്മഹത്യ ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

Mammootty

Keywords: film Sukrutham, film Sukrutham bolywood, film Sukrutham new, film Sukrutham mammootty