കോഴിക്കോട്: വിവാഹബന്ധത്തില്*നിന്ന് വേര്*പിരിഞ്ഞ താരങ്ങളുടെ പട്ടികയിലേയ്ക്ക് മംമ്ത മോഹന്*ദാസും. വര്*ഷങ്ങള്* നീണ്ട സൗഹൃദത്തിനും ഒരു വര്*ഷം നീണ്ട ദാമ്പത്യത്തിനുംശേഷമാണ് പ്രജിത്തുമായി വഴിപിരിയാന്* മംമ്ത തീരുമാനിച്ചത്. കഴിഞ്ഞ വര്*ഷം നവംബറിലായിരുന്നു ഇവരുടെ വിവാഹം. ബഹ്*റൈനില്* ബിസിനസുകാരനാണ് മംമ്തയുടെ ബാല്യകാല സുഹൃത്തുകൂടിയായ പ്രജിത്ത്.

വിവാഹമോചനത്തിന്റേത് ഞങ്ങള്* പരസ്പരം ആലോചിച്ചെടുത്ത തീരുമാനമാണ്. അതിന്റെ നിയമപരമായ കാര്യങ്ങള്* തുടങ്ങാനിരിക്കുകയാണ്-മംമ്ത പറഞ്ഞു.

ഞങ്ങള്* രണ്ട് വ്യത്യസ്ത വ്യക്തിത്വങ്ങളാണ് തിരിച്ചറിഞ്ഞതില്* അതിയായ സന്തോഷമുണ്ട്. ഇനിയും ഒരുപാട് കാലം ഇങ്ങനെ ഒന്നിച്ച് യാത്ര ചെയ്യാന്* കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് തമ്മില്* പിരിയാന്* തീരുമാനിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഞങ്ങള്* അകന്നാണ് കഴിയുന്നത്. ദാമ്പത്യം കൂടുതല്* വലിയ പ്രശ്*നങ്ങളിലേയ്ക്ക് നീങ്ങുന്നതിന് മുന്*പ് തന്നെ നിയമപരമായി പിരിയാനും തീരുമാനിച്ചു. ജനവരില്* ഇതിന്റെ നിയമനടപടികള്* ആരംഭിക്കും. സിനിമയില്* കൂടുതല്* സജീവമാകാനാണ് ഇപ്പോള്* ഞാന്* ഉദ്ദേശിക്കുന്നത്-മംമ്ത പറഞ്ഞു.

പൃഥ്വിരാജിനൊപ്പമുള്ള സെല്ലുലോയ്ഡ്, ഇന്ദ്രജിത്തിനൊപ്പം പൈസ പൈസ, മോഹന്*ലാലിനൊപ്പം ലേഡീസ് ആന്*ഡ് ജെന്റില്*മാന്* എന്നിവയാണ് ഇപ്പോള്* മംമ്ത അഭിനയിക്കുന്നത്.

Mamta Mohandas Gallery >> Click Here

Tags: Mamta Mohandas to file for divorce, Mamta decided end up her married life with Prajith, Mamta, Actress Mamta, Mamta's divorce