Results 1 to 1 of 1

Thread: വിദ്യാബാലനും സിദ്ധാർത്ഥ് റോയ് കപൂറും വി

  1. #1
    Join Date
    Apr 2005
    Posts
    46,704

    Default വിദ്യാബാലനും സിദ്ധാർത്ഥ് റോയ് കപൂറും വി



    ജീവിതത്തിൽ പുതിയൊരു കഹാനി രചിച്ചു കൊണ്ട് മലയാളി ബോളിവുഡ് താരമായ വിദ്യാബാലനും യു.ടി.വി. മോഷന്* പിക്*ച്ചേഴ്*സ് സി.ഇ.ഒ സിദ്ധാർത്ഥ് റോയ് കപൂറും വിവാഹിതരായി. ബാന്ദ്രയിലെ ഗ്രീൻ മൈൽ ബംഗ്ളാവിലായിരുന്നു വിവാഹചടങ്ങുകൾ. തമിഴ് ആചാരപ്രകാരവും പഞ്ചാബി ആചാരപ്രകാരവുമായിരുന്നു ചടങ്ങുകൾ.
    ചെമ്പൂര്* ചെഡ്ഡാനഗറിലെ സുബ്രഹ്മണ്യ സമാജ് ക്ഷേത്രത്തിലാണ് വിവാഹം നടക്കുകയെന്ന് നേരത്തെ റിപ്പോ*ർട്ടുകളുണ്ടായിരുന്നു.

    വിവാഹചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമേ പങ്കെടുത്തുള്ളൂ. വിവാഹവുമായി ബന്ധപ്പെട്ട മറ്റു ചടങ്ങുകള്* കഫ് പരേഡിലെ സിദ്ധാര്*ഥ് റോയ് കപൂറിന്റെ വസതിയിലാണ് നടന്നത്. കാഞ്ചീപുരം സാരിയാണ് വിദ്യ വിവാഹസമയത്ത് ഉടുത്തിരുന്നത്. കേരളീയ രീതിയിലുള്ള ആഭരണങ്ങളും അണിഞ്ഞിരുന്നു. വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയവർക്ക് വിളന്പിയതും തെന്നിന്ത്യൻ ഭക്ഷണമായിരുന്നു.

    വിവാഹചടങ്ങുകൾക്കിടെ മൂന്നു തവണ വിദ്യ സാരി മാറി അണിഞ്ഞു. മഞ്ഞ നിറത്തിലുള്ള കുർത്തയായിരുന്നു സിദ്ധാർത്ഥിന്റെ വേഷം. പിങ്ക് നിറത്തിലുള്ള തലപ്പാവും അണിഞ്ഞിരുന്നു.

    ജുഹുവിലെ ലാ മോഡ് റസ്റ്റോറന്*റില്* കുടുംബാംഗങ്ങള്*ക്കും അടുത്തബന്ധുക്കള്*ക്കും പ്രത്യേക സല്*ക്കാരം ഒരുക്കിയിട്ടുണ്ട്. ചെന്നൈയിലും സത്കാരം ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വിവാഹശേഷം വിദ്യയും സിദ്ധാര്*ത്ഥും കരീബിയന്* ദ്വീപിലായിരിക്കും മധുവിധു ആഘോഷിക്കുക.

    Vidya Balan

    Keywords: vidya balan marriage, vidyabalan image, vidya balan wedding,





    Last edited by minisoji; 12-15-2012 at 04:43 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •