-
ജയാ ബച്ചനും ആഷും തമ്മിൽ ശീതസമരം?

അമിതാഭ് ബച്ചന്റെ കുടുംബത്തിൽ അസ്വസ്ഥതകളുടെ കനൽ എരിയുന്നതായി റിപ്പോർട്ട്. ബച്ചൻ കുടുംബത്തിന്റെ മരുമകളും ബോളിവുഡ് നടിയുമായ ഐശ്വര്യ റായും അമ്മായിഅമ്മ ജയാ ബച്ചനുമാണ് ശീതസമരത്തിലെ നായികമാർ.
അതേസമയം ഇരുവരും തമ്മിലുള്ള ശീതസമരം രാഷ്ട്രീയത്തിന്റെ പേരിലാണെന്നതാണ് ഏറ്റവും ശ്രദ്ധേയം. സമാജ്*വാദി പാർട്ടിയുടെ ചിരവൈരിയായ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ഐശ്വര്യ അടുത്തിടെ നടന്ന ഒരു പരിപാടിയിൽ മുക്തകണ്ഠം പ്രശംസിച്ചാണ് ജയാബച്ചനെ ചൊടിപ്പിച്ചത്. ബച്ചൻ കുടുംബം പണ്ടു മുതലേ തന്നെ സമാജ്*വാദി പാർട്ടിയെ കലർപ്പില്ലാതെ പിന്തുണച്ച് വരുന്നതാണ്. ഒരുവേള ഐശ്വര്യാ റായിയെ സ്ഥാനാർത്ഥിയാക്കുമെന്ന വരെ റിപ്പോർട്ടുകൾ വന്നിരുന്നതാണ്.
വഡോദരയിൽ കല്യാണിന്റെ പ്രചരണാർത്ഥം നടത്തിയ പരിപാടിയിലാണ് ഐശ്വര്യ ഗുജറാത്തിന്റെ വികസന നായകനായ മോഡിയെ പരോക്ഷമായി പ്രശംസിച്ചത്. 'ഞാൻ ഗുജറാത്തിന്റെ വിജയഗാഥയെ സല്യൂട്ട് ചെയ്യുന്നു. എന്റെ ജന്മനാട്ടിൽ എത്തിയ പ്രതീതിയാണ് ഇവിടെ എത്തുമ്പോൾ. നാൾക്കുനാൾ വികസനത്തിലേയ്ക്ക് കുതിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്' എന്നായിരുന്നു ഐശ്വര്യയുടെ പരാമർശം.
ഗുജറാത്ത് വികസനത്തിന്റെ പേരിലാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോഡി ജനങ്ങൾക്ക് മുന്പിൽ വോട്ട് തേടിയത്. എസ്.പിയാകട്ടെ മോഡിക്കെതിരെ മത്സരിക്കുന്നുമുണ്ട്. ഒരു രാഷ്ട്രീയ പരിപാടി അല്ലാതിരുന്നിട്ടുപോലും ഐശ്വര്യ വികസനത്തിന്റെ പേരിൽ ഗുജറാത്തിനെ പ്രശംസിച്ചതാണ് ജയാബച്ചൻ ഇടയാൻ ഇടയാക്കിയത്.
ഇരുവർക്കുമിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന് റിപ്പോർട്ടുകൾ വന്നെങ്കിലും അത് ഇതുവരെ പരസ്യമായിരുന്നില്ല. എന്നാൽ സരോദ് വിദഗ്ദ്ധനായ ഉസ്താദ് അംജത്ഖാന്റെ പുസ്തകപ്രകാശനചടങ്ങിൽ ആ ശീതസമരം മറനീക്കി പുറത്തുവന്നു.
സാധാരണ ഇത്തരം ചടങ്ങുകളിലെല്ലൊം സകുടുംബമാണ് ബച്ചൻ എത്താറുള്ളത്. പക്ഷേ ആ ചടങ്ങിൽ അമിതാഭ് ബച്ചനൊപ്പം മകൻ അഭിഷേകും ഭാര്യ ഐശ്വര്യാ റായും മാത്രമെ പങ്കെടുത്തുള്ളൂ. ജയാബച്ചന്റെ അസാന്നിദ്ധ്യം സ്വാഭാവികമായി മാദ്ധ്യമങ്ങളുടെ കണ്ണിലും പതിഞ്ഞു. ഇതോടെ ആഷുമായുള്ള ഭിന്നത കാരണമാണ് ജയാബച്ചൻ പരിപാടിയിൽ പങ്കെടുക്കാതെ മാറിനിന്നതെന്ന് മാദ്ധ്യമങ്ങൾ വ്യാഖ്യാനിച്ചു. മാത്രമല്ല അമിതാഭ് ബച്ചൻ ഗുജറാത്തിന്റെ ബ്രാൻഡ് അംബാസ*റാണെന്ന കാര്യവും വിസ്മരിക്കരുത്.
ലോകം അറിയുന്ന നടനായ ഭർത്താവ് അമിതാഭ് ബച്ചൻ ഗുജറാത്തിന്റെ ബ്രാൻഡ് അംബാസറായതിൽ ജയാ ബച്ചന് അലോസരമില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എന്നാൽ മരുമകൾ കൂടി മോഡിയെ വാഴ്ത്തിയതോടെയാണ് ജയാബച്ചൻ കടുത്ത നിലപാടിലേക്ക് മാറിയതെന്നും പറയപ്പെടുന്നു.
അതേസമയം ജയാബച്ചനും ഐശ്വര്യയും തമ്മിൽ ശീതസമരമാണെന്ന റിപ്പോർട്ട് സംബന്ധിച്ച് ബച്ചൻ കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല.
Keywords: Jaya Bachchan, Aishwarya Rai, quarrel Jaya Bachchan Aishwarya,Aishwarya Rai latest news, Jaya Bachchan latest news
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks