ജീവിതത്തിൽ
മോഹൻലാൽഇതുവരെ എഴുത്തിൽ കൈവച്ചിട്ടില്ലായിരുന്നു. ഇപ്പോഴിതാ തന്റെ അടുത്ത സുഹൃത്തായ ഒരു സംവിധായകന് വേണ്ടി മോഹൻലാൽ തിരക്കഥ രചിക്കുന്നു.

മെഡിക്കല്* സയന്*സിന്റെയും ആശുപത്രിയുടെയും പശ്ചാത്തലത്തിലാണ് മോഹന്*ലാല്* തന്റെ ആദ്യ തിരക്കഥ ഒരുക്കുന്നതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്* പറഞ്ഞതായി ഒരു സിനിമാ വെബ്സൈറ്റ് റിപ്പോര്*ട്ട് ചെയ്തു. എന്നാല്* ലാൽ തന്നെയാണോ ചിത്രത്തില്* നായകനെന്ന കാര്യം അറിവായിട്ടില്ല.

നേരത്തെ ഒരു ചിത്രത്തിനായി മോഹൻലാല്* തിരക്കഥ എഴുതാൻ ആരംഭിച്ചെങ്കിലും അത് പൂര്*ത്തിയായിരുന്നില്ല. അഭിനയത്തിന്റെ ഔന്നത്യത്തിൽ നിൽകുന്ന ലാലിന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രം പ്രേക്ഷകർക്ക് വൈകാതെ കാണാനാകുമെന്നാണ് റിപ്പോർട്ട്.

Mohanlal

Keywords: mohanlal latest news, mohanlal new film,
Mohanlal to script,