വേനല്* കുടിച്ചു വറ്റിച്ച പുഴ....
ഞാന്* വൃഥാ.....നിന്*റെ കടലാസ്സു
വഞ്ചി കളുടെ കാവല്**ക്കാരി ആവുന്നു
കൊടും കാറ്റിന്*റെ ശീലുകള്*
നമ്മുക്കിടയിലെ ചൂടു മണല്*ക്കുന്നില്** ജീവിതം വരയ്ക്കുന്നു
നിലച്ചു പോയ ഓളത്തിനും പ്രണയത്തിനും
ഇടയിലെ കവിത വളപ്പൊട്ടുകള്* പോലെ
ഓട്ടിന്* പുറത്തു വന്നുവീണു ചിന്നിച്ചിതറുന്ന പുതുമഴ.
ജാലകത്തിനപ്പുറം മഴ പെയ്യുമ്പോള്* അറിയുന്നു,.....
മഴ എന്*റെ ഹൃദയത്തിലേക്കു തന്നെയാണു പെയ്യുന്നതെന്നു...
കാലം ആത്മാവില്* വീഴ്ത്തിയ മുറിവുകളിള്*
അമര്*ത്തിയ നിര്**മ്മലമായ നിന്*റെ കൈപ്പടമാണെനിക്കു പ്രണയം .
എന്*റെ മുറിവുകളുടെ വേദന ചോദിച്ചു വാങ്ങി
നിറകണ്ണുകളോടെ നീ വിടര്*ത്തിയ-
പുഞ്ചിരിയാണെനിക്കു പ്രണയം.
ഒറ്റപ്പെട്ടുപോയ ജീവിതത്തിന്*റെ ഊഷരഭൂമിയില്* *
വന്യമായ ഉഷ്ണക്കാറ്റ് വിഴുങ്ങാതെ
എന്നിലെത്തിയ നിന്*റെ വാക്കുകളാണെനിക്കു പ്രണയം......
ഇതു എന്*റെ പ്രണയം..നീ പൂവും ഞാന്* മഞ്ഞുതുള്ളിയും ...
നിന്നെ സ്നേഹിച്ചതുപോലെ ഇതുവരെ
ഞാന്** ആരെയും സ്നേഹിച്ചിട്ടില്ലായിരുന്നു..
ഇനി ആരെയെങ്കിലും അങ്ങിനെ
സ്നേഹിക്കാനുള്ള ധൈര്യവും ഇല്ല....
നിന്നോടു എനിക്കു എന്നും നന്ദിയുണ്ട്..
ഞാന്* പഠിക്കാന്** മറന്നുപോയ
ഒരു പാഠം എനിക്കു പഠിപ്പിച്ചു തന്നതിനു ...
"""വേദനിപ്പിക്കാന്* വേണ്ടി ആരെയും സ്നേഹിക്കരുതു,
സ്നേഹിക്കാന്** വേണ്ടി ആരെയും വേദനിപ്പിക്കുകയും അരുതു,
മറിച്ചു മനസ്സു അറിയുന്നതു ആയിരക്കണം സ്നേഹം """""


Keywords:nirmalamaya ninte prannayam,songs,poems,kavithakal,love poems