ഒടുവിൽ ബോളിവുഡിലെ ക്രോണിക് ബാച്ചിലറിൽ ഒരാളായ മസിൽമാൻ സൽമാൻ ഖാൻ വിവാഹം കഴിക്കാൻ തീരുമാനിച്ചു. വയസ് 46 ആയെങ്കിലും ഇതുവരെ വിവാഹത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല. മുൻ കാമുകി കത്രീന കൈഫുമായി തെറ്റിയതിന് ശേഷം മറ്റൊരു പെണ്ണും സൽമാന്റെ മനസിൽ ഇടം പിടിച്ചതുമില്ല.

പക്ഷേ വിവാഹം നടക്കണമെങ്കിൽ കോടതി കൂടി കനിയണം. കാരണം മറ്റൊന്നുമല്ല. മാനിനെ വേട്ടയാടിയ കേസിലും തന്റെ ടൊയോട്ട് ലാൻഡ് ക്രൂസർ കാറിടിച്ച് ഒരാൾ മരിച്ച കേസിലും വിധി വരാനുണ്ട്. വിധി പ്രതികൂലമാകുകയാണെങ്കിൽ ജയിൽശിക്ഷ ഉറപ്പാണ്. അങ്ങനെയെങ്കിൽ ശിക്ഷയ്ക്ക് ശേഷം മാത്രമെ വിവാഹം ഉണ്ടാവുകയുള്ളൂവെന്നും സൽമാൻ വ്യക്തമാക്കി.

1999ൽ Hum Saath Saath Hain' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് മാനിനെ വേട്ടയാടിയത്. 2002ലാണ് കാറിച്ച് ഒരാൾക്ക് ജീവഹാനി സംഭവിച്ച കേസിനാസ്പദമായ സംഭവം നടന്നത്.

കേസിൽ കുറ്റവിമുക്തനാക്കപ്പെടുമെന്ന പ്രതീക്ഷയാണുള്ളതെന്ന് സൽമാൻ പറഞ്ഞു. അതിനുമുന്പ് വിവാഹിതനായാൽ അത് ആ പെൺകുട്ടിയോട് ചെയ്യുന്ന ക്രൂരതയായി പോകും. ഒരു മകനോ മകളോ ഉണ്ടാവുകയാണെങ്കിൽ അച്ഛനെ കാണാൻ മകൻ/മകൾ,​ അമ്മ എന്നിവർ ജയിലിൽ വരുന്ന അവസ്ഥയെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല- സൽമാൻ തമാശരൂപേണ പറഞ്ഞു.

കഴിഞ്ഞ വർഷം ശസ്ത്രക്രിയയ്ക്ക് വിധേയനായ സൽമാനോട് ആക്ഷൻ രംഗങ്ങൾ കൂടുതലായി ചെയ്യരുതെന്ന് ഡോക്ടർമാർ പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്. തലച്ചോറിൽ രക്തം കെട്ടുന്ന അസുഖമുള്ളതിനാലാണിത്. ഈ രോഗത്തിന് ശസ്ത്രക്രിയ നടത്തിയാൽ കാഴ്ചശക്തി നഷ്ടപ്പെടും. അതിനാൽ അത് വേണ്ടെന്ന് വച്ചു. എന്നാൽ ആക്ഷൻ രംഗങ്ങൾ ചെയ്യാതിരിക്കാൻ സൽമാൻ തയ്യാറുമല്ല. ജനങ്ങൾ പണം കൊടുത്ത് എന്റെ സിനിമ കാണാൻ വരുന്നത് ആക്ഷൻ രംഗങ്ങൾക്കു കൂടിയാണ്. പൂർണമായും ആക്ഷൻ രംഗങ്ങൾ ചെയ്യാൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ ഞാൻ സിനിമാ അഭിനയം നിർത്തും- സൽമാൻ പറഞ്ഞു.

Salman khan

Keywords:salman khan,
salman khan latest news, salman khan images, salman khan marriage, salman khan wedding, salman khan new marriage