സെലിബ്രിറ്റി ആകുന്പോൾ വിവാദങ്ങൾ ഉണ്ടാകുന്നത് സാധാരണം. എന്നാൽ അവ തന്നെ കാര്യമായി ബാധിക്കുന്നില്ലെന്ന് സൂപ്പർതാരം പറഞ്ഞു. 2012 മോഹൻലാലിനു പിന്നാലെ വിവാദങ്ങളുടെ ബഹളമായിരുന്നു. കർമ്മയോദ്ധ എന്ന സിനിമയുടെ പോസ്റ്റർ വിവാദം,​ ആനക്കൊന്പ് വിവാദം തുടങ്ങിയവയാണ് അവ.

സിഗരറ്റ് വലിച്ചു നിൽക്കുന്ന ചിത്രം സിനിമ പോസ്റ്ററുകളിൽ വന്നതുമായി ബന്ധപ്പെട്ട് മോഹൻലാലിനെതിരെ കോടതി നോട്ടീസ് അയച്ചിരുന്നു. കൂടാതെ ലൈസൻസ് ഇല്ലാതെ ആനക്കൊന്പ് കയിൽ സൂക്ഷിച്ചതിനും താരത്തിനെതിരെയുള്ള കേസ് കോടതിയിൽ നടന്നു കൊണ്ടിരിക്കുകയാണ്.

കർമ്മയോദ്ധയുടെ പോസ്റ്ററിലാണ് സിഗരറ്റ് വലിച്ചു നിൽക്കുന്ന ചിത്രം ഉള്ളത്. അത്തരത്തിലുള്ള പോസ്റ്ററുകൾ പാടില്ലായെങ്കിൽ ഉത്തരവാദിത്തപ്പെട്ടവർ ഇക്കാര്യം അറിയിക്കണമായിരുന്നു. എന്നാൽ അതൊന്നും ഉണ്ടായിട്ടില്ല. മാത്രമല്ല പോസ്റ്ററുകൾ നഗരസഭ അംഗീകരിച്ചതുമാണെന്ന് താരം അറിയിച്ചു.

ഞാൻ നിയമങ്ങൾ ലംഘിച്ചാണ് ആനക്കൊന്പ് സൂക്ഷിച്ചിരിക്കുന്നതെന്നും,​ ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് തുറക്കാൻ കഴിയുന്ന അറയിലാണ് അത് സൂക്ഷിച്ചിട്ടുള്ളതുമെന്ന വിവാദങ്ങൾ മാധ്യമങ്ങൾ കൊണ്ടുവന്നിരുന്നു. എന്നാൽ അവയുടെ യാഥാർത്ഥ്യങ്ങൾ എന്താണെന്ന് അറിയാൻ മാധ്യമങ്ങൾ ഇതുവരെയും ശ്രമിച്ചിട്ടില്ലെന്നും ലാൽ പറഞ്ഞു.

പുതുമുഖങ്ങളോടൊപ്പം സിനിമ ചെയ്യുന്നതിൽ വിരോധമില്ലെന്നും ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് അവർക്കൊപ്പമാണെന്നും താരം പറഞ്ഞു. തങ്ങൾ സിനിമയിൽ വന്ന കാലത്തെ സിനിമകളെ അന്ന് ന്യൂ ജനറേഷൻ സിനിമ എന്ന് തന്നെയാണ് വിളിച്ചിരുന്നത്. ഇപ്പോൾ മലയാള സിനിമയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റം ഓരോ കാലഘട്ടങ്ങളിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതാണ് -ലാൽ അഭിപ്രായപ്പെട്ടു.

'ചെയ്യാൻ സാധിക്കുമെന്ന് ഉറപ്പുള്ള കാര്യങ്ങൾ ചെയ്യുക എന്നതാണ് എന്രെ രീതി. അതുകൊണ്ട് സിനിമയുടെ തിരക്കഥ എഴുതാൻ എന്നെക്കൊണ്ട് കഴിയില്ല എന്നാണ് ഇപ്പോൾ കരുതുന്നത്. സിനിമ സംവിധാനം ചെയ്യണം എന്ന് ആഗ്രഹമുണ്ട്. എനിക്ക് ഇഷ്ടമുള്ള കഥ കയിൽ കിട്ടുകയാണെങ്കിൽ അതിനു വേണ്ടി ശ്രമിക്കും'- താരം പറഞ്ഞു.

ശ്രീനിവാസനും മോഹൻലാലും ചേർന്ന് ഹിറ്റുകൾ സൃഷ്ടിച്ച 90കളിലെ ദാസനും വിജയനും എന്ന കഥാപാത്രങ്ങളായി വീണ്ടും വെള്ളിത്തിരയിൽ എത്തുന്നത് വിരോധമുള്ള കാര്യമല്ല,​ അനുയോജ്യമായ തിരക്കഥ ലഭിക്കുകയാണെങ്കിൽ ഒരുപക്ഷെ അത് സംഭവിച്ചേക്കുമെന്നും മോഹൻലാൽ അറിയിച്ചു.

ഇത്തവണത്തെ പുതുവത്സരാഘോഷം ദുബായിൽ കുടുംബത്തോടൊപ്പമാണ് ലാൽ ആഘോഷിച്ചത്. കുറച്ച് ദിവസം അവർക്കൊപ്പം ചെലവഴിച്ചതിനു ശേഷം വീണ്ടും സിനിമകളുടെ ലൊക്കേഷനുകളിലേയ്ക്ക് തിരിച്ചെത്തും എന്ന് താരം പറഞ്ഞു.

സിദ്ദിഖിന്രെ ലേഡീസ് ആന്ര് ജെന്രിൽമാൻ സലാം സംവിധാനം ചെയ്യുന്ന റെഡ് വൈൻ എന്നീ ചിത്രങ്ങളാണ് പുറത്തിറങ്ങാൻ പോകുന്ന ലാലിന്രെ അടുത്ത ചിത്രങ്ങൾ.


Mohanlal

Keywords: mohanlal latest news,
mohanlal gossip, mohanlal karmayodha,mohanlal gallery, mohanlal stills