പോയ വർഷത്തെ യുവനടന്മാരിൽ ശ്രദ്ധേയനായ ഒരാളാണ് ഫഹദ് ഫാസിൽ. സാധാരണ ഒരു അഭിനേതാവായി വന്ന് യുവ സിനിമാപ്രേമികളുടെ മനസിലിടം പിടിച്ചു ഫഹദ്. പ്രേക്ഷകരുടെ മനസിൽ ഫഹദ് ഇടംപിടിച്ചതിനൊപ്പം ഫഹദിന്റെ മനസിൽ ഒരു പെൺകുട്ടി കൂടുകൂട്ടി. അത് ഫഹദ് തന്നെ ഒരു മാഗസിനോട് വെളിപ്പെടുത്തി.

പെൺകുട്ടിയുടെ പേരോ മറ്റു വിവരങ്ങളോ പുറത്തു പറയാൻ ഫഹദ് തയ്യാറായില്ല. എന്നാൽ സിനിമാ രംഗത്ത് നിന്നുള്ള ആളല്ല പെൺകുട്ടിയെന്ന സൂചനയും നൽകി. അടുത്ത കാലത്ത് മാത്രമാണ് ഫഹദ് പെൺകുട്ടിയുമായി അടുപ്പത്തിലാകുന്നത്. ഫഹദിന് ആ കുട്ടിയെ ഇഷ്ടവുമാണ്. എന്നാൽ ഒരു ചെറിയ പ്രശ്നം ഉള്ളത് ഫഹദിനെ ഇഷ്ടമാണെന്ന് ആ കുട്ടി പറഞ്ഞിട്ടില്ല എന്നതു തന്നെ.

വീട്ടിൽ ഉമ്മ കല്യാണത്തിന് നിർബന്ധിക്കുന്നുണ്ടെന്നും ഫഹദ് പറഞ്ഞു. ഇപ്പോഴത്തെ പ്രണയത്തെ കുറിച്ച് വീട്ടുകാർക്ക് അറിയില്ലെന്നും ഈ യുവതാരം പറഞ്ഞു. കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ തന്നെ വിവാഹം ഉടൻ ഉണ്ടാകില്ലെന്നും ഫഹദ് വ്യക്തമാക്കി. വിവാഹക്കാര്യത്തിൽ വാപ്പച്ചി ഫാസിലിന്റെ പാത പിന്തുടരാനാണ് ഫഹദിന്റെ തീരുമാനം. ഫാസിൽ വിവാഹം കഴിച്ചത് മുപ്പത്തിരണ്ടാം വയസിലാണ്.

വിവാഹജീവിതവും ലിവിങ് ടുഗതർ ഏർപ്പാടിനെ കുറിച്ചും ഫഹദിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. പെൺതുണ മാത്രമാണ് ആഗ്രഹിക്കുന്നതെങ്കിൽ ലിവിംഗ് ടുഗദർ മതിയെന്ന അഭിപ്രായമാണ് അദ്ദേഹത്തിന്റേത്. കുട്ടികളെ ഏറെ ഇഷ്ടപ്പെടുന്ന ആൾ കൂടിയാണ് താനെന്ന് ഫഹദ് പറഞ്ഞു.

ഞാൻ അനുഭവിച്ച അവകാശങ്ങൾ എന്റെ കുട്ടികൾക്കും ലഭിക്കണം. അതിന് വിവാഹബന്ധം അനിവാര്യമാണ്- ഫഹദ് പറഞ്ഞു നിർത്തി.

Fahad Fazil

Keywords: Fahad Fazil latest news, Fahad Fazil images, Fahad Fazil in love, Fahad Fazil's love