ബോളിവുഡിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച് തെലുങ്കുലും തമിഴിലും തിളങ്ങിയ കാജൽ അഗർവാൾ ലക്ഷക്കണക്കിന് പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച താരമാണ്. എന്നാൽ ഈ താര സുന്ദരിയ്ക്ക് ആരാധന ബോളിവുഡ് സൂപ്പർ സ്റ്റാർ അക്ഷയ് കൂമാറിനോടാണത്രെ.

നീരജ് പാണ്ഡെ സംവിധാനം ചെയ്ത അക്ഷയ് കുമാർ നായകനായ സ്പെഷ്യൽ ചബ്ബീസ് എന്ന ചിത്രത്തിൽ നായിക കാജൽ അഗർവാൾ ആണ്. ചിത്രത്തെ കുറിച്ച് സംസാരിക്കവെയാണ് തന്രെ ആരാധനയുടെ കാര്യം അവർ വെളിപ്പെടുത്തിയത്.

സ്പെഷ്യൽ ചബ്ബീസിൽ സ്കൂൾ അധ്യാപികയായാണ് താരം അഭിനയിക്കുന്നത്. 'അക്ഷയ് കുമാറിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് നല്ല അനുഭവമായി കാണുന്നു. അദ്ദേഹത്തിന്രെ അഭിനയത്തിൽ നിന്ന് ഒരുപാട് പഠിക്കാൻ സാധിച്ചു. ഞാൻ അക്ഷയുടെ കടുത്ത ആരാധികയാണ്'-കാജൽ പറഞ്ഞു.

'എന്രെ സ്കൂ*ൾ കാലഘട്ടത്തിൽ അധ്യാപകരുടെ നോട്ടപ്പുള്ളിയായിരുന്നു ഞാൻ,​ കോളേജിലും അങ്ങനെ തന്നെയായിരുന്നു. എന്നാൽ സ്പെഷ്യൽ ചബ്ബീസിൽ ഇതിനു നേരെ വിപരീതമായ കഥാപാത്രമാണ് ലഭിച്ചത്. അതുകൊണ്ട് തന്നെ ഈ സിനിമ വ്യത്യസ്തതയുള്ളാതായിരിക്കും എന്നാണ് തോന്നുന്നത്.'- താരം അറിയിച്ചു



എൺപതുകളിലെ കഥ പറയുന്ന സ്പെഷ്യൽ ചബ്ബീസിൽ അക്കാലത്തെ വേഷങ്ങൾ ധരിച്ച് അഭിനയിക്കുന്നു എന്നുള്ളതാണ് മറ്റൊരു പ്രത്യേകതയെന്ന് കാജൽ പറഞ്ഞു. ജിമ്മി ഷെർഗിൽ,​ മനോജ് ബജ്പായ്,​ അനുപം ഖേർ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ
kajal agarwal