സച്ചിന്* ടെന്*ഡുല്*ക്കറുടെ മകന്* അര്*ജുന്* ടെന്*ഡുല്*ക്കരുടെ മുംബൈ അണ്ടര്*-14 ടീമിലേക്കു തെരഞ്ഞെടുപ്പ് വിവാദമാകുന്നു. ഈ സെലക്ഷന്* പക്ഷപാതപരമെന്ന് അവഗണിക്കപ്പെട്ട താരങ്ങളുടെ മാതാപിതാക്കള്*.


കഴിഞ്ഞ മേയില്* നേടിയ 124 റണ്*സിന്*റെയും കഴിഞ്ഞ ആഴ്ചത്തെ 70 റണ്*സിന്*റെയും പിന്*ബലത്തില്* അര്*ജുന്* സെലക്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ഗൈല്*സ് ഷീല്*ഡ് മത്സരത്തില്* 277 പന്ത് നേരിട്ട് 398 റണ്*സെടുത്ത ഡോണ്* ബോസ്കോ സ്കൂളിലെ ഭൂപേന്* ലാല്*വാനിയെപ്പോലുള്ളവര്* പുറത്തുനില്*ക്കുമ്പോഴാണ് സച്ചിന്റെ മകനെ സെലക്റ്റ് ചെയ്തത്.

മികച്ച പ്രതിഭകളെ കണ്ടെത്താന്* സെലക്റ്റര്*മാര്* ഏജ് ഗ്രൂപ്പ് മത്സരങ്ങളെല്ലാം കാണേണ്ടതുണ്ടെന്ന് മുന്* മുംബൈ കോച്ച് പ്രവീണ്* ആംറെ. മുന്*പത്തേതില്*നിന്നു വ്യത്യസ്തമായി, ശമ്പളം വാങ്ങുന്ന ജോലിയാണിപ്പോള്* സെലക്റ്റര്*മാരുടേത്. ഈ സാഹചര്യത്തില്* അവര്* മൈതാനത്തു പോയി മത്സരങ്ങള്* കണ്ടേ മതിയാകൂ എന്നും ആംറെ.

ഒരൊറ്റ മികച്ച പ്രകടനത്തിലൂടെ പ്രതിഭയെ നിര്*ണയിക്കാനാകില്ലെന്നും, അതില്* മറ്റു പല ഘടകങ്ങളും ഉള്*പ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എതിരാളി ആരെന്നും, ടൂര്*ണമെന്*റെ ഏതു ഘട്ടത്തിലാണെന്നും മത്സരത്തിന്*റെ അവസ്ഥ എന്താണെന്നും കൂടി പരിഗണിക്കേണ്ടതുണ്ടെന്നും ആംറെ.


Sachin's Son Arjun More stills


Keywords:Tendulkar's son ,Arjun,gails sheild competition,Mumbai Under ,cricket news,sports news