സൌന്ദര്യത്തിന്റെ പര്യായമായ മൊണാലിസ ചന്ദ്രനില്*. നാസയിലെ ശാസ്ത്രജ്ഞരാണ് ലിയൊനാര്*ഡോ ഡാവിഞ്ചിയുടെ മാസ്റ്റര്*പീസ് പെയിന്റിംഗ് മൊണാലിസയെ ചന്ദ്രനിലെത്തിക്കാന്* പ്രയത്നിച്ചത്!


ലേസര്* രശ്മിയുടെ സഹായത്തോടെയാണ് ചിത്രം ചന്ദ്രന്*െറ ഭ്രമണപഥത്തില്* എത്തിച്ചത്. ലൂണാര്* റെസിസ്റ്റന്*സ് ഓര്*ബിറ്ററിലേക്കാണ് *(എല്*ആര്*ഒ) ചിത്രം അയച്ചത്. 2009 മുതല്* എല്*ആര്*ഒ ചന്ദ്രനെ വലംവയ്ക്കുന്നുണ്ട്. പരീക്ഷണ വിജയത്തെ വന്* നേട്ടമായാണ് ശാസ്ത്രജ്ഞര്* കണക്കാക്കുന്നത്. സമീപ ഭാവിയില്* മറ്റ് ഡാറ്റകള്* ഇത്തരത്തില്* അയക്കാന്* സാധിക്കും എന്നാണ് കരുതപ്പെടുന്നത്.

മെരിലാന്*ഡിലെ ഗൊദാര്*ദ് സ്പേസ് ലിഫ്റ്റ് സെന്ററിലെ നെക്സ്റ്റ് ജെനറേഷന്* ലേസര്* റേഞ്ചിംഗ് സ്റ്റേഷനില്* നിന്നാണ് മൊണാലിസ പെയിന്റിംഗ് അയച്ചത്. ചിത്രത്തെ വിവിധ സെക്ഷനുകള്* ആക്കി തിരിച്ചാണ് അയച്ചത്. എല്*ആര്*ഒ അവ സ്വീകരിക്കുകയും അതിന് ശേഷം അത് യഥാര്*ഥ ചിത്രമാക്കി മാറ്റുകയുമായിരുന്നു. തുടര്*ന്ന് ഇത് വിജയകരമായി ഭൂമിയിലേക്ക് തിരിച്ചയക്കുകയും ചെയ്തു.

ലേസര്* രശ്മിയുടെ സഹായത്തോടെ ചന്ദ്രനിലെത്തുന്ന ആദ്യ ഡിജിറ്റല്* ചിത്രമായി അങ്ങനെ മൊണാലിസ പെയിന്റിംഗ് മാറുകയും ചെയ്തു.

http://gallery.bizhat.com

Keywords:Monalisa paintings,Moon,Digital pictures,Laser rises,Leonardo Da Vinchi