-
കളിമണ്ണ് ശ്വേത വീണ്ടും

ബ്ലെസിയുടെ കളിമണ്ണ് എന്ന ചിത്രം ചിത്രീകരണം കഴിയുന്നതിനു മുന്പേ വിവാദമായിരുന്നു. സിനിമയ്ക്കു വേണ്ടി പ്രസവം ക്യാമറയിൽ പകർത്തി എന്നതാണ് കളിമണ്ണ് വാർത്തകളിൽ ഇടം പിടിക്കാൻ കാരണമായത്. പ്രസവരംഗം ചിത്രീകരിക്കാൻ തയ്യാറായി മുന്നോട്ട് വന്ന ശ്വേത മേനോനും വിവാദങ്ങളിൽ താരമായിരുന്നു.
കളിമണ്ണിന്രെ ചിത്രീകരണം ശ്വേതയുടെ പ്രസവത്തിനു ശേഷം തടസപ്പെട്ടിരിക്കുകയായിരുന്നു. പ്രസവദിനത്തിന്രെ അടുത്ത ദിവസങ്ങൾ വരെ അഭിനയം തുടർന്ന ശ്വേത ഇപ്പോൾ അഭിനയിക്കാൻ പോകുകയാണ്. ഗർഭിണി ആകുന്നതിനു മുന്പുള്ള സീനുകളാണ് ഇനി ചിത്രീകരിക്കാൻ ഉള്ളത്. അതിന് ശരീരഭാരം നന്നായി കുറച്ചതിനു ശേഷം ക്യാമറയ്ക്കു മുന്നിലെത്താനുള്ള ശ്രമത്തിലാണ് ശ്വേത. അതിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് കളിമണ്ണ് എന്ന ചിത്രത്തിന്രെ അണിയറ പ്രവർത്തകരും.
അഭിനേത്രി എന്ന നിലയിലും സ്ത്രീ എന്ന നിലയിലും കളിമണ്ണ് എന്ന ചിത്രം തനിക്ക് വളരെ പ്രതീക്ഷ നൽകുന്നുണ്ടെന്നാണ് ശ്വേതയുടെ പക്ഷം. പ്രസവ ചിത്രീകരണം വിവാദമായതിനെ പറ്റി സിനിമ പൂർത്തിയായതിനു ശേഷം മാത്രമേ പ്രതികരിക്കൂ എന്ന് ബ്ലെസി അറിയിച്ചു. അമ്മയും കുഞ്ഞും തമ്മിലുള്ള സ്നേഹത്തിന്രെ കഥ പറയുന്ന കളിമണ്ണ് ഏപ്രിലിൽ തിയേറ്ററുകളിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
Shweta Menon
Keywords: Shweta Menon, Shweta Menon gallery, Shweta Menon photos, Shweta Menon new film, Shweta Menon kalimmannu, Shweta Menonnew film stills, Shweta Menon film
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks