പുതുവർഷത്തിൽ നയൻതാര ഒരു ശപഥം എടുത്തു. ശപഥം എന്നും വച്ചാൽ കൊടുശപഥം. മേലിൽ ബിക്കിനി അണിയില്ലെന്ന ആ ശപഥം കേട്ട് തകർന്നത് ആരാധകരുടെ ചങ്കാണ്. ഈ വാർത്ത കേട്ട് ഏതെങ്കിലും ആരാധകന് 'ഹൃദയാഘാതം' വന്നാലും ഈ ശപഥത്തിൽ നിന്ന് ഒരു തിരിച്ചു പോക്കില്ലെന്നും നയൻതാര വ്യക്തമാക്കി കഴിഞ്ഞു.

വിഷ്ണുവർദ്ധൻ സംവിധാനം ചെയ്ത് അജിത്ത് നായകനാകുന്ന വാലൈ എന്ന ചിത്രത്തിൽ അഭിനയിച്ചു വരികയാണ് നയൻതാരയിപ്പോൾ. അജിത്തിനൊപ്പം അഭിനയിച്ച ബില്ലയുടെ ആദ്യ ഭാഗത്തിൽ നയൻതാര ബിക്കിനി അണിഞ്ഞ് എത്തിയിരുന്നു. അതിനാൽ തന്നെ ഈ ചിത്രത്തിലും നയൻസിന്റെ ചൂടൻ മേനിപ്രദർശനം ഉണ്ടാകുമെന്നും റിപ്പോർട്ടുകളും വന്നിരുന്നു. എന്നാലിപ്പോൾ ആ റിപ്പോർട്ടുകൾ നയൻതാര തന്നെ തള്ളിയിരിക്കുന്നു.

അജിത്തുമൊരുമിച്ചുള്ള ചിത്രത്തിൽ താൻ ബിക്കിനി അണിയുമെന്നത് ചില മാദ്ധ്യമങ്ങളുടെ പ്രചാരണം മാത്രമാണ്. അതിൽ യാതൊരു സത്യവും ഇല്ല. വിഷ്ണുവർദ്ധന്റെ ചിത്രത്തിൽ ബിക്കിനി അണിയേണ്ട യാതൊരു ആവശ്യവും ഇല്ല. കൂടാതെ ഈ ചിത്രത്തിലെന്നല്ല ഇനി ഒരു സിനിമയിലും ബിക്കിനി അണി*ഞ്ഞുള്ള 'പരിപാടി' ഇല്ല- ഇതു സംബന്ധിച്ച വാർത്തകളോട് നയൻസ് പ്രതികരിച്ചു.



നാഗാർജ്ജുന നായകനാകുന്ന ലവ് സ്റ്റോറി,​ ആര്യ നായകനാകുന്ന രാജ റാണി,​ ഉദയനിധി സ്റ്റാലിൻ നായകനാകുന്ന ഇത് കതിർവേലിൻ കാതലി എന്നിവയാണ് നയൻതാരയുടെ മറ്റു ചിത്രങ്ങൾ.

Nayanthara


Keywords: nayanthara latest news, nayanthara bikini, nayanthara with ajith, nayanthara new film