-
ഇനി നീ മറക്കുക

അസ്തമയസൂര്യന്* വിടപറയുന്നതും നോക്കി
കണ്ണുനീരോടെ നില്*കുന്ന സന്ധ്യ.....
ദൂരെ ഏകാന്തതയുടെ കടല്*ത്തീരത്ത്*
കരയെ പുല്*കി പോകുന്ന തിരയെ നോക്കി
ഒറ്റയ്ക്ക് നീയിരിക്കെ....
നിന്നെ തഴുകിപോകുന്ന തെന്നലില്*
എപ്പോഴെങ്കിലും നീയെന്നെ അറിയെ.....
നീയറിയുക, ഹൃദയം തകര്*ത്തെറിയപെട്ട
ഈ പക്ഷിയുടെ വേദന......
അരികിലേക്ക് വീശിയടിക്കുന്ന
തിരയുടെ പാട്ടില്* നിന്ന് നീയെന്*റെ
തേങ്ങല്* തിരിച്ചറിയുക......
പൊഴിഞ്ഞു വീഴുന്ന മഴത്തുള്ളികളില്* നിന്ന്
നീയെന്*റെ മിഴിനീര്*മുത്തുകള്* തിരഞ്ഞുപിടിക്കുക....
പിന്നെ മുഷിഞ്ഞു നാറിയ എന്റെ ഓര്*മകളെ
നീ എന്നന്നേക്കുമായി വലിച്ചെറിയുക....
ഇനി നീ മറക്കുക,
ഈ പൂമണം ഒഴിഞ്ഞ പൂവിനെ...
മേഘങ്ങള്* മറന്ന മഴത്തുള്ളിയെ.....
മനം പൊട്ടി അകന്നുപോകുന്ന
ഈ നിലാപക്ഷിയെ.....
മറക്കുക.. എല്ലാം മറക്കുക....
മറവിയുടെ ശവകുടീരത്തില്* നീയെന്നെ അടക്കുക...
Gallery
Keywords: kavitha malayalam kavitha, malayalam poem, ini nee marakkuka kavitha
Last edited by minisoji; 01-24-2013 at 05:39 AM.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks