-
ഫഹദിന് കോളിവുഡ് നായിക n

കഴിഞ്ഞ വർഷം കോളിവുഡിൽ നിന്ന് നിരവധി നായികമാർ മലയാളത്തിൽ ഭാഗ്യപരീക്ഷണം നടത്തിയിരുന്നു. ഏറ്റവും ഒടുവിൽ മലയാളത്തിലെത്തുന്ന കോളിവുഡ് നായികമാരുടെ പട്ടികയിൽ ചേരുന്നത് സുബിക്ഷയാണ്. ഭാരതീരാജയുടെ 'അന്നക്കൊടിയും കൊടിവീരനും' എന്ന ചിത്രത്തിലൂടെയാണ് സുബിക്ഷ തമിഴകത്ത് അരങ്ങേറ്റം കുറിച്ചത്.
എ.വി.സിദ്ധാർത്ഥൻ സംവിധാനം ചെയ്യുന്ന 'ഒളിപ്പോര്' എന്ന ചിത്രത്തിൽ യുവനായകൻ ഫഹദ് ഫാസിലിനൊപ്പമാണ് സുബിക്ഷ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ഒളിപ്പോരാളി എന്ന പേരിൽ ബ്ലോഗ് എഴുതുന്ന ഒരു സംഘംപേരുടെ കഥയാണ് ഈ ത്രില്ലർ ചിത്രം പറയുന്നത്.
ചിത്രത്തിൽ സോഫ്റ്റ്*വെയർ എഞ്ചിനിയറായ വേണി എന്ന കഥാപാത്രത്തെയാണ് സുബിക്ഷ അവതരിപ്പിക്കുക. ചിത്രത്തിന്റെ കഥ വായിച്ചപ്പോൾ തനിക്ക് വളരെ ഇഷ്ടമായെന്നും അഭിനയിക്കാൻ സമ്മതം മൂളുന്നതിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ലെന്നും സുബിക്ഷ പറഞ്ഞു. മലയാളത്തിലെ യുവനടന്മാരിൽ ശ്രദ്ധേയനായി കൊണ്ടിരിക്കുന്ന ഫഹദിനൊപ്പം അഭിനയിക്കാൻ കഴിയുന്നതിൽ താൻ ആവേശഭരിതയാണെന്നും ഈ യുവനടി വെളിപ്പെടുത്തി. ഈ ഒരു സിനിമ കൊണ്ട് മലയാളത്തിൽ നിന്ന് മടങ്ങാൻ ആഗ്രഹമില്ല. മികച്ച വേഷങ്ങൾ ലഭിച്ചാൽ വീണ്ടും മലയാളത്തിൽ അഭിനയിക്കുമെന്നും സുബിക്ഷ കൂട്ടിച്ചേർത്തു.
തമിഴിൽ വിക്രമൻ സംവിധാനം ചെയ്യുന്ന നിനയത്തതു യാരോ എന്ന ചിത്രത്തിൽ അഭിനയിക്കാനും സുബിക്ഷ കരാറൊപ്പിട്ടിട്ടുണ്ട്.
Fahad Fazil
Keywords: fahad fazil, fahad fazil latest stills, fahad fazil new film, fahad fazil kollywood actress, fahad fazil subisha
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks