ബോളിവുഡില്* ഖാന്*മാര്* തമ്മിലുള്ള വാക്ക് പോരാട്ടം പുതിയ വാര്*ത്തയല്ല. ഷാരൂഖും അമീര്* ഖാനും തമ്മിലുള്ള വാചക കസര്*ത്താണ് സാധാരണ ബോളിവുഡില്* നിന്നുള്ള വാര്*ത്തകളെ ഹരം കൊള്ളിക്കാറുള്ളതെങ്കില്* ഇത്തവണ അമീര്* ഖാനു പകരം സല്*മാന്* ഖാനാണ് പുതിയ വിവാദത്തിനു തിരി കൊളുത്തിയത്. ഷാറൂഖ് ഖാന്റെ അഭിനയം അമിതാഭിനയമാണെന്ന ധ്വനിയുള്ള വാചകങ്ങളാണു ഇത്തവണ സല്*മാനെ വിവാദ നായകനാക്കിയത്.



ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയ്ക്കാണ് വിവാദ പരാമര്*ശങ്ങള്* താരത്തില്* നിന്നുണ്ടായത്. ടിവി താരമായ ആമ്*ന ഷെരീഫുമൊത്തുള്ള പരസ്യ ചിത്രത്തില്* നായകന്* നായികയ്ക്കു നേരെ നടന്നടുക്കുന്ന ഒരു രംഗം ചിത്രീകരിക്കേണ്ടതായി വന്നിരുന്നു. അക്കാര്യം പറഞ്ഞ സംവിധായകനോട് ഇങ്ങനെ നടക്കാനാണെങ്കില്* ഏതെങ്കിലും മോഡലിനെ വെച്ചു ചെയ്യിപ്പിച്ചാല്* മതിയെന്ന് സല്*മാന്* ക്ഷുഭിതനായി പറഞ്ഞു. കൂടാതെ ശരിയായ ഭാവം പ്രകടിപ്പിക്കാത്തതിനാല്* വീണ്ടും ഷൂട്ട് ചെയ്യണമെന്നു സംവിധായകന്* ആവശ്യപ്പെട്ടപ്പോള്* അഭിനയമാണു ആവശ്യമെങ്കില്* ഹൃത്വിക്കിനെ വിളിച്ചാല്* മതിയെന്നും ഇനി അതല്ല അമിതാഭിനയമാണ് ആവശ്യമെങ്കില്* ഷാരൂഖിനെ വിളിച്ചു കൊള്ളാനും രൂക്ഷമായ ഭാഷയില്* താരം പറഞ്ഞു. തുടര്*ന്ന് സെറ്റില്* നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തെന്നാണ് റിപ്പോര്*ട്ടുകള്* .

salman khan

Keywords: shahrukh khan, shahrukh khan gallery, shahrukh khan images, salman khan, salman khan images, salman khan new news, salman khan photos,shahrukh khan over acting salman khan