വെറുതെ ഒരു ഭാര്യ എന്ന സിനിമയിലൂടെ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനായി ജയറാമും ബിന്ദു എന്ന വീട്ടമ്മയെ തന്മയത്വത്തോടെ അവതരിപ്പിച്ച് മലയാളികളുടെ മനസിൽ ഇടംപിടിച്ച ഗോപികയും വീണ്ടും ഒന്നിക്കുന്നു. അക്കു തന്നെയാണ് ഇരുവരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഭാര്യ അത്ര പോര എന്ന പുതിയ സിനിമ ഒരുക്കുന്നത്.

ആന്റോ ജോസഫ് നിർമ്മിക്കുന്ന ചിത്രം പൂർണമായും ഒരു കുടുംബ ചിത്രമാണ്. ഈ മാസം 11ന് തൃശൂരിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. കെ.ഗിരീഷ് കുമാർ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

സഞ്ജു,​ അജു വ*ർഗീസ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.


Malayalam Movie

Keywords: malayalam new film, film bharya athra pora,
film bharya athra pora gallery, film bharya athra pora jayaram, film bharya athra pora gopika