2010ൽ ഇറങ്ങിയ തെലുങ്ക് കോമഡി ചിത്രമായ മര്യാദ രാമണ്ണ മലയാളത്തിൽ റീമേക്ക് ചെയ്യുന്നു. കോളേജ് ഡെയ്സ് എന്ന ചിത്രം സംവിധാനം ചെയ്ത ജി.എൻ.കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീപാണ് നായക വേഷത്തിൽ എത്തുന്നത്. മലയാളികൾക്ക് ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച സിബി കെ.തോമസ്- ഉദയകൃഷ്ണ ടീമാണ് തിരക്കഥ രചിക്കുന്നത്.

1923ൽ ഇറങ്ങിയ 'ഔർ ഹോസ്പിറ്റാലിറ്റി' എന്ന ഹോളിവുഡ് ചിത്രത്തെ ആസ്പദമാക്കിയാണ് എസ്.എസ്.രാജമൗലി മര്യാദ രാമണ്ണ ഒരുക്കിത്. സുനിലായിരുന്നു നായകൻ. കന്നഡയിലും ബംഗാളിയിലും റീമേക്ക് ചെയ്ത ചിത്രം സൺ ഒഫ് സർദാർ എന്ന പേരിൽ അജയ് ദേവ്ഗൺ നായകനായി ഹിന്ദിയിലും എത്തി.

ഈ വർഷം പകുതിയോടെ ഷൂട്ടിംഗ് തുടങ്ങാനാണ് പദ്ധതി. കഴിഞ്ഞ വർഷം തന്നെ ഈ ചിത്രത്തിനായി ദിലീപ് കരാറൊപ്പിട്ടിരുന്നതായി നിർമ്മാതാക്കളോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. എന്നാൽ ദിലീപിന്റെ തിരക്കുകൾ കാരണം ചിത്രം മാറ്റിവയ്ക്കുകയായിരുന്നു.

Dileep Gallery

Keywords: dileep images, dileep photos, dileep new film, college days film, college days new film,film maryada ramanna,