അമ്പതു വര്*ഷങ്ങളിലായി 23 ചിത്രങ്ങള്* ഒരേ കഥാപാത്രത്തിന്* ജീവന്* നല്*കിയത്* ഏഴു പേര്*. ഉദ്വേഗജനകമായ കുറ്റാന്വേഷണം പറഞ്ഞ ജയിംസ്* ബോണ്ട്* പരമ്പര ചിത്രങ്ങളുടെ കാര്യമാണ്* പറഞ്ഞത്*. ഹോളിവുഡിലെ ഈ വിഖ്യാത ചിത്രങ്ങളുടെ പാതയിലാണ്* നമ്മുടെ സിബിഐ അന്വേഷണ ചിത്രങ്ങളും. സിബിഐയും സേതുരാമയ്യരും അഞ്ചാം തവണയും വരുമ്പോള്* സേതുരാമയ്യര്*ക്ക്* മാറ്റമൊന്നുമില്ല. കെ മധു, എസ്*എന്* സ്വാമി ടീമിന്റെ പുതിയ നായകനും മമ്മൂട്ടി തന്നെ.


കഴിഞ്ഞവര്*ഷം പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ചിത്രീകരണം ഈ വര്*ഷം തന്നെ തുടങ്ങുമെന്നാണ്* റിപ്പോര്*ട്ടുകള്*. കേരളത്തിലെ അടുത്തകാല സംഭവങ്ങളുടെ പശ്*ചാത്തലത്തില്* കഥ പറയുന്ന ചിത്രത്തിന്*െ തിരക്കഥാ ജോലികള്* തുടങ്ങിയിട്ടുണ്ട്*. 1988 ല്* ഒരു സിബിഐ ഡയറിക്കുറിപ്പുമായി സൂപ്പര്*ഹിറ്റ്* പട്ടികയിലേക്ക്* കുടിയേറിയ ചിത്രം 25 വര്*ഷം പൂര്*ത്തിയാക്കിയിരിക്കുകയാണ്*. ഇതിനിടയില്* പുറത്തു വന്ന ഈ പരമ്പരയിലെ വിവിധ ചിത്രങ്ങളും സാമ്പത്തിക നേട്ടം ഉണ്ടാക്കിയവയാണ്*.


എണ്*പതുകളില്* ഇന്*സ്*പെക്*ടര്* ബല്*റാമും ആവനാഴിയും നേടിയ വിജയങ്ങളില്* പോലീസ്* വേഷത്തില്* മമ്മൂട്ടി കത്തി നില്*ക്കുന്ന സമയത്തായിരുന്നു ആദ്യ സിബിഐ കഥ പ്രേക്ഷകരിലേക്ക്* എത്തിയത്*. കഥാപാത്രത്തിന്റെ സവിശേഷതയും മമ്മൂട്ടി കഥാപാത്രത്തിന്* നല്*കിയ മാനറിസങ്ങളും സേതുരാമയ്യരെയും കൂട്ടാളികളെയും ജനങ്ങള്* ഏറ്റെടുക്കാന്* കാരണമാകുകയായിരുന്നു. പുതിയ ചിത്രത്തിലും മുകേഷിന്റെ പോലീസ്* ചാക്കോ സേതുരാമയ്യര്*ക്കൊപ്പമുണ്ട്*. അതേ സമയം മറ്റൊരു ഉദ്യോഗസ്*ഥന്* വിക്രത്തിന്റെ കാര്യത്തില്* തീരുമാനം ആയിട്ടില്ല. ജഗതിയായിരുന്നു ഈ വേഷം മൂന്* ചിത്രങ്ങളില്* അവതരിപ്പിച്ചിരുന്നത്*.

Mammootty

Keywords: Mammootty, Mammootty gallery, Mammootty new film, Mammootty oru cbi diary kurupu, Mammootty sethuramayyar