-
ഫഹദിന്റെ മനം കവർന്ന സുന്ദരി

മലയാള സിനിമയിലെ യുവനടന്മാരിലൊരാളും സംവിധായകൻ ഫാസിലിന്റെ മകനുമായ ഫഹദ് ഫാസിൽ പ്രണയത്തിൽ. ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ അന്നയും റസൂലും എന്ന ചിത്രത്തിലെ നായികയായി എത്തിയ ആൻഡ്രിയ ജെ*ർമിയയാണ് ഫഹദിന്റെ മനം കവർന്ന ആ സുന്ദരി. 'വനിത'യ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഫഹദ് തന്റെ പ്രണയിനിയെ കുറിച്ച് വെളിപ്പെടുത്തിയത്.
അന്നയും റസൂലും ഷൂട്ടിംഗ് സമയത്തായിരുന്നില്ല ആൻഡ്രിയയോട് പ്രണയം മൊട്ടിട്ടത്. കൂടെ അഭിനയിക്കുന്ന നടിമാരോട് പൊതുവെ അകലം പാലിക്കുന്ന കൂട്ടത്തിലാണ് ഞാൻ ഷൂട്ടിംഗ് സമയത്ത് ആൻഡ്രിയയോട് കൂടുതലൊന്നും സംസാരിക്കാറുണ്ടായിരുന്നില്ല. എന്നാൽ എഡിറ്റ് ചെയ്ത ഭാഗങ്ങൾ കാണാനായി ചെന്നൈയിലെത്തിയപ്പോഴാണ് ആൻഡ്രിയയോട് പ്രണയം തോന്നിയതെന്നും ഫഹദ് വെളിപ്പെടുത്തി.
താൻ ഒരു പെൺകുട്ടിയിൽ തേടിയത് എന്താണോ അതെല്ലാം ആൻഡ്രിയയിലുണ്ട്. നന്നായി പാടും, ബുദ്ധി, നല്ല ഹ്യൂമർസെൻസ് അങ്ങനെ പലതും. ആൻഡ്രിയയോട് പ്രണയം വെളിപ്പെടുത്തുമ്പോൾ അവൾ എതിർക്കുകയായിരുന്നു. ഒക്കെ തന്റെ തോന്നലാണെന്നും ആൻഡ്രിയ പറയാറുണ്ടായിരുന്നുവെന്നും ഫഹദ് ഓർക്കുന്നു. പ്രണയം മുന്നോട്ട് പോകുന്നുണ്ടെങ്കിലും പിന്നീട് എന്തായിത്തീരുമെന്ന് രണ്ടുപേർക്കും അറിയില്ലെന്നും ഫഹദ് പറഞ്ഞു.
തമിഴിലെ യുവനടി സ്വാതി നായികയാവുന്ന ആമേൻ എന്ന ചിത്രത്തിന്റെ സെറ്റിലും ആൻഡ്രിയ വന്നിരുന്നതായി ഫഹദ് പറഞ്ഞു. എന്റെ സിനിമകളൊന്നും കണ്ടിട്ടില്ലെങ്കിലും ആൻഡ്രിയയ്ക്ക് തന്റെ സിനിമകളിലെ ചുംബന രംഗങ്ങളെ കുറിച്ച് അറിയാമെന്നും ഫഹദ് പറഞ്ഞു.
Fahad Fazil
Keywords: fahad fazil love, fahad fazil mariage, fahad fazil andriya
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks