ബ്*ളെസിയുടെ കളിമണ്ണില്* സംവിധായകന്* പ്രിയദര്*ശന്* അതിഥി താരമായേക്കുമെന്ന്* റിപ്പോര്*ട്ടുകള്*. സംവിധായകന്* ബ്*ളെസി തന്നെയാണിപ്പോള്* ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്*. അദ്ദേഹം സിനിമാസംവിധായകന്* പ്രിയദര്*ശനായിത്തന്നെയാണ്* ഈ ചിത്രത്തില്* പ്രത്യക്ഷപ്പെടുന്നതെന്നും ബ്*ളെസി പറഞ്ഞു.

ഏറെ നിര്*ബ്ബന്ധിച്ച ശേഷമാണ്* അതിഥി താരമായി ഈ ചിത്രത്തില്* അഭിനയിക്കാന്* പ്രിയദര്*ശന്* സമ്മതിച്ചത്* മാര്*ച്ച്* അവസാനത്തോടെ കളിമണ്ണിന്റെ ഷൂട്ടിംഗ്* പൂര്*ത്തിയാകുമെന്നും ബ്*ളെസി അറിയിച്ചു. ശ്വേതമേനോനും ബിജുമേനോനും നായികാനായകന്മാരാകുന്ന ഈ ചിത്രത്തില്* ക്യാമറയ്*ക്കു മുന്നിലേക്ക്* പിറന്നു വീണ ശ്വേതയുടെ കുഞ്ഞ്* സബൈനയും അഭിനയിക്കുന്നു. ശ്വേതയുടെ മകളായിത്തന്നെ. ഗര്*ഭാവസ്*ഥ മുതല്* അമ്മയും കുഞ്ഞും തമ്മിലുടലെടുക്കുന്ന വൈകാരിക ബന്ധം ദൃശ്യവത്*ക്കരിക്കുന്ന ഈ ചിത്രമൊരുക്കാന്* തനിക്ക്* പ്രചോദനമായത്* ഗര്*ഭത്തിലിരിക്കെ ചക്രവ്യൂഹം ഭേദിക്കാന്* പഠിച്ച മഹാഭാരതത്തിലെ അഭിമന്യുവിന്റെ കഥയാണെന്ന്* ബ്*ളെസി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.


കളിമണ്ണിനു വേണ്ടി ചിത്രത്തിലെ നായിക ശ്വേത മേനോന്റെ യഥാര്*ത്ഥ പ്രസവം ചിത്രീകരിച്ചത്* വന്* വിവാദങ്ങള്*ക്കിടയാക്കിയിരുന്നു. അന്ന്* പ്രസവരംഗ ചിത്രീകരണത്തെ എതിര്*ത്തും അനുകൂലിച്ചും ഒട്ടേറെ വ്യക്*തികളും സംഘടനകളും രാഷട്രീയക്കാരും തന്നെ രംഗത്തെത്തിയിരുന്നു.

ഇപ്പോള്* രംഗം ശാന്തമാണെങ്കിലും കളിമണ്ണിന്റെ റിലീസിംഗ്* ഡേറ്റ്* പ്രഖ്യാപിക്കുന്നതോടെ വീണ്ടും വിവാദം ചൂടു പിടിച്ചേക്കും. പ്രസവാനന്തരം അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരിക അടുപ്പം വെളിവാക്കുന്ന രംഗങ്ങളുടെ ചിത്രീകരണം ഇപ്പോള്* മുംബൈയില്* നടന്നു വരികയാണ്*.

Shweta menon

Keywords: shweta menon, shweta menon gallery, shweta menon images, shweta menon photos, shweta menon kalimannu, shweta menon's daughter,