മേഘ്*ന രാജ്* ആദ്യമായി പൃഥ്വിരാജിന്റെ നായികയാകുന്നു. ജിത്തുജോസഫ്* സംവിധാനം ചെയ്യുന്ന 'മെമ്മറീസ്*' എന്ന പുതിയ ചിത്രത്തില്* പൃഥ്വിയുടെ ഭാര്യാ വേഷമാണ്* മേഘ്*നയ്*ക്ക്. റോഷന്* ആന്*ഡ്രൂസിന്റെ മുംബൈ പോലീസിനു ശേഷം വീണ്ടും പൃഥ്വി പോലീസ്* വേഷത്തിലെത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്* മെമ്മറീസിന്*.

ദിലീപും മമ്*തയുമൊന്നിച്ച മൈ ബോസിനു ശേഷം ജിത്തു ജോസഫ്* സംവിധാനം ചെയ്യുന്ന ചിത്രമാണിത്*. ഒരു കൊലപാതകവും അതേത്തുടര്*ന്നുള്ള അന്വേഷണവുമാണ്* ഈ സസ്*പെന്*സ്* ത്രില്ലര്* ചിത്രത്തില്* ദൃശ്യവത്*ക്കരിക്കുന്നത്*. മികച്ച നടനായി ഇതിനോടകം കഴിവ്* തെളിയിച്ച്* കഴിഞ്ഞ സുന്ദരനായ പൃഥ്വിയുടെ നായികയാവാന്* പോകുന്നതില്* താനേറെ സന്തോഷത്തിലാണെന്ന്* മേഘ്*ന പറഞ്ഞു.


ചേട്ടായീസ്* ഫെയിം മിയയാണ്* മെമ്മറീസിലെ മറ്റൊരു നായിക. ഒരു പത്രപ്രവര്*ത്തകയുടെ വേഷത്തിലാണ്* ചേട്ടായീസ്* സുന്ദരി പ്രത്യക്ഷപ്പെടാന്* പോകുന്നതത്രെ. പോലീസ്* വേഷത്തിലെത്തുന്ന പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ കാമുകി കൂടിയാണ്* ഈ ചിത്രത്തിലെ മിയയുടെ പത്രപ്രവര്*ത്തക കഥാപാത്രം. പ്രത്യേക ഗെറ്റപ്പിലാവും മെമ്മറീസിലെ പത്രപ്രവര്*ത്തകയായി താന്* പ്രത്യക്ഷപ്പെടുകയെന്ന്* മിയ പറയുന്നു.


പൃഥ്വിയുടെ ചേട്ടനായ ഇന്ദ്രജിത്തിനൊപ്പം മുല്ലമൊട്ടും മുന്തിരിച്ചാറും, അപ്* ആന്റ്* ഡൗണ്* മുകളില്* ഒരാളുണ്ട്* എന്നീ ചിത്രങ്ങളിലഭിനയിച്ചു കഴിഞ്ഞ മേഘ്*നയ്*ക്ക് ഇന്ദ്രന്റെ വിവരണങ്ങളിലൂടെ പൃഥ്വിയെ നല്ല പരിചയമാണത്രെ. പൃഥ്വിക്കൊപ്പം അഭിനയിച്ചു തുടങ്ങുന്ന നാളുകള്*ക്കായി ആകാംക്ഷയോടെ കാത്തിരിക്കയാണ്* മേഘ്*നരാജ്*.

Meghana Raj

Keywords: meghana raj, meghana raj gallery, meghana raj images, meghana raj photos, meghana raj prithviraj, meghana raj prithviraj film, meghana raj new film