എന്നുള്ളില്* മിന്നുന്ന പൊന്നുണ്ണി കൃഷ്ണാ
നിന്നെ ഞാനെന്നുമേ കാണേണം കൃഷ്ണാ
നിന്നിലലിയേനം എന്നുള്ളം കൃഷ്ണാ
നീയല്ലതോരുവരും തുണയില്ല കൃഷ്ണാ

മണ്ണില്* മഹാവിഷ്ണു തന്നവതാരം
ഒന്നല്ല രണ്ടല്ലനെകമെന്നാലും
നിന്നോളം സൗന്ദര്യ മാര്*ക്കുള്ളു പോറ്റി
നിന്നില്* തന്നാനന്ദമാര്*ക്കുമേ കൃഷ്ണാ

നിന്* തിരുനാമത്തില്* സ്മരണയില്* മുഴുകി
അന്തരംഗത്തില്* നിന്* ദര്*ശനം നേടി
എന്തിലും നിന്നാജ്ഞാകള്* തുമലര്* തൂകി
സന്തുഷ്ടി പുലരുവാന്* കനിയേണം കൃഷ്ണാ.


More stillsKeywords:songs,devotional songs,poems,kavithakal