മോഹന്*ലാല്* നായകനാവുന്ന സലാം ബാപ്പുവിന്റെ 'റെഡ്*വൈന്*' റിലീസാകും മുന്*പേ വിവാദത്തില്*. സിനിമയ്*ക്ക് വേണ്ടി തന്റെ കഥ മോഷ്*ടിച്ചുവെന്ന ആരോപണവുമായി എഴുത്തുകാരന്* നൗഫല്* ബ്ലാത്തുരാണ്* രംഗത്തെത്തിയിരിക്കുന്നത്*. റെഡ്* വൈനിന്റെ സംവിധായകനും നിര്*മ്മാതാവിനും എതിരേ നൗഫല്* കോടതിയെ സമീപിച്ചിരിക്കുകയാണ്*.


എന്നാല്*, റെഡ്* വൈനിന്റെ കഥ നൗഫലിന്റേതാണെന്നും മോഷണമല്ലെന്നുമാണ്* സലാം ബാപ്പുവിന്റെ വിശദീകരണം. പോസ്*റ്ററുകളില്* നൗഫലിന്റെ പേരു ചേര്*ക്കാന്* വിട്ടുപോയതും അഭിമുഖങ്ങളില്* അദ്ദേഹത്തിന്റെ പേര്* പരാമര്*ശിക്കാന്* മറന്നതുമാണ്* ഇപ്പോഴത്തെ പ്രശ്*നങ്ങള്*ക്ക്* കാരണം. ഇനിയിറങ്ങുന്ന പോസ്*റ്ററുകളില്* കഥാകൃത്തിന്റെ പേര്* ഉള്*പ്പെടുത്താന്* തീരുമാനിച്ചിട്ടുണ്ടെന്നും സംവിധായകന്* വ്യക്*തമാക്കുന്നു.


മാമന്* കെ രാജനാണ്* റെഡ്* വൈനിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്*. മോഹന്*ലാലിനൊപ്പം ഫഹദ്* ഫാസിലും ആസിഫ്* അലിയും മേഘ്*ന രാജും പ്രധാന വേഷത്തിലെത്തുന്നു.

Red Wine

Keywords: Red Wine, Red Wine images, Red Wine photos, Red Wine gallery, Red Wine new stills, Red Wine mohanlal, Red Wine latest stills, Red Wine gallery