കൊച്ചി: 1993ലെ മുംബൈ സ്*ഫോടനക്കേസില്* അഞ്ച് വര്*ഷം തടവിന് ശിക്ഷിക്കപ്പെട്ട ബോളിവുഡ് താരം സഞ്ജയ് ദത്ത് ദയ അര്*ഹിക്കുന്നുവെന്ന് നടന്* മോഹന്*ലാല്*. സഞ്ജയ് ദത്തിന്റെ ശിക്ഷയില്* ഇളവ് ചെയ്യണമെന്ന് മോഹന്*ലാല്* ഫെയ്*സ്ബുക്കില്* ആവശ്യപ്പെട്ടു.കഴിഞ്ഞ 20 വര്*ഷമായി സഞ്ജയ് ദത്തിനെ തനിക്കറിയാം.പ്രതിസന്ധികളെ അതിജീവിച്ച നല്ലവനായ വ്യക്തിയാണ് സഞ്ജയ് ദത്തെന്നും മോഹന്*ലാല്* കൂട്ടിച്ചേര്*ത്തു.


സഞ്ജയ് ദത്തിനെിതിരായ വിധി തന്നെ വേദനിപ്പിച്ചതായി തമിഴ് സൂപ്പര്*താരം രജനീകാന്ത് പറഞ്ഞു. അദ്ദേഹം നേരിടുന്ന പ്രശ്*നത്തിനു പരിഹാരമുണ്ടാകാന്* ദൈവത്തോടു പ്രാര്*ഥിക്കുമെന്നും രജന് കഴിഞ്ഞ ദിവസം പറഞ്ഞു.


കഴിഞ്ഞ ദിവസം പ്രസ്*കൗണ്*സില്* ചെയര്*മാന്* മാര്*കണ്ഡേയ കട്ജുവും സഞ്ജയ് ദത്തിന് മാപ്പ് നല്*കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഭരണഘടനയുടെ 161ാം വകുപ്പ് പ്രകാരം സഞ്ജയ് ദത്തിന് മാപ്പ് നല്*കാന്* മഹാരാഷ്ട്ര ഗവര്*ണര്*ക്ക് അധികാരമുണ്ട്. സ്*ഫോടനത്തില്* സഞ്ജയ് ദത്തിനെ കുറ്റക്കാരനായി കണ്ടിട്ടില്ലെന്നും കട്ജു പറഞ്ഞു.


Keywords: Sanjay Dutt deserves freedom, Sanjay Dutt on jail,Sanjay Dutt deserves freedom mohanlal