- 
	
	
		
		
		
		
			 ഇടവേളയ്ക്കു ശേഷം ഇന്ത്യയുടെ പ്രിയ നായിക ഇടവേളയ്ക്കു ശേഷം ഇന്ത്യയുടെ പ്രിയ നായിക
			
				
					
  
 
 രണ്ട്  വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യയുടെ പ്രിയ നായിക ഐശ്വര്യ റായ് ബച്ചൻ  സിനിമയിലേയ്ക്ക് തിരിച്ചെത്താനുള്ള ഒരുക്കങ്ങളിലാണ്.1991ൽ  ലോകസുന്ദരിപ്പട്ടം അണിഞ്ഞ ഐശ്വര്യ ഹിന്ദി, തമിഴ്, തെലുങ്ക്, ബംഗാളി  സിനിമകളിലെ  നിറസാന്നിദ്ധ്യമായിരുന്നു.
 
 2010 വരെ സിനിമകളിൽ  അഭിനയിച്ച് പ്രേക്ഷകരുടെ മനം കവർന്ന താരസുന്ദരി ബോളിവുഡ് സ്റ്റാർ അഭിഷേക്  ബച്ചനെ വിവാഹം ചെയ്തതിനു ശേഷം ബിഗ് സ്ക്രീനിൽ നിന്നും മാറി  നിൽക്കുകയായിരുന്നു. മകൾ ആരാധ്യക്കൊപ്പമാണ് പ്രേക്ഷകർക്ക് ഐശ്വര്യയെ  പിന്നീട് കാണാനായത്. ഇപ്പോൾ ഐശ്വര്യ തിരിച്ചുവരവിന്രെ പാതിയിലാണെന്നാണ്  പുതിയ വാർത്തകൾ പറയുന്നത്.
 
 ശ്രീരാം  രാഘവൻ സംവിധാനം ചെയ്ത് വരുൺ ധവാൻ നായകനായ ചിത്രത്തിൽ ഐശ്വര്യയെയാണ്  നായികയായി സംവിധായകൻ കണ്ടിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
 
 സ്റ്റുഡന്ര്  ഒഫ് ദി ഇയർ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ വിസമയിപ്പിച്ച  ഇരുപത്തിയഞ്ചുകാരനായ വരുണിന്രെ നായികയായുള്ള താരത്തിന്രെ തിരിച്ചുവരവ്  ബോളിവുഡിൽ സൂപ്പർഹിറ്റുകൾ സൃഷ്ടിക്കുന്നതിന്രെ പുനരാരംഭമായിരിക്കും.
 
 ചിത്രത്തെ  കുറിച്ച് അന്തിമമായി ഒന്നും പറയാറായിട്ടില്ലെന്നും ചർച്ചകൾ നടന്നു  കൊണ്ടിരിക്കുകയാണെന്നും ആണ് അടുത്ത് കിട്ടിയ വിവരങ്ങൾ പറയുന്നത്. വരുണിന്  ശ്രീറാമിന്രെ ചിത്രത്തിൽ അഭിനയിക്കാൻ താൽപര്യമുണ്ട്. ഐശ്വര്യയുമായി ശ്രീറാം  ചർച്ച നടത്തിയിരുന്നെങ്കിലും തീരുമാനം ഒന്നും ആയിട്ടില്ല. രമേഷ് തൗറാണയാണ്  ചിത്രത്തിന്രെ നിർമ്മാതാവ്.
 
 Aishwarya Rai
 
 Keywords: Aishwarya Rai, Aishwarya Rai gallery, Aishwarya Rai new, Aishwarya Rai new film, Aishwarya Rai  return
 
 
 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks