നിലാവിന്*റെ കോണില്* നിറയുന്ന പുഞ്ചിരിയാല്*,
സ്വപ്നങ്ങളെ നിറം ചാര്*ത്തുന്നതാര് ...
പൂവിതള്* മൊട്ടുകള്* മിഴികള്* തുറക്കുമ്പോള്*...
നിറയുന്നു പരിമളം പാരില്* ...
മൊഴിയുന്ന ചുണ്ടുകള്* പാടുന്നതെന്തോ
കുയിലിന്*റെ സ്വരമോ കേള്*ക്കുന്നുമിവിടം
ഇളം കാറ്റിന്*റെ കുളിരില്* മയങ്ങി നില്*കുമ്പോള്*
ചെറു വെയിലേറ്റു വാടുന്നതെന്തേ മനം
മധുര സ്വപ്നങ്ങളില്* മതി മറന്നിടാതെ
ഓര്*ക്കു വിരഹം വന്നു ചേര്*ന്നിടും..
മനസ്സേ പറക്കല്ലേ അതിരുകള്* വിട്ടു
തിരയില്* ഉലയുന്ന തോണിപോലെ...
നക്ഷത്രം മിന്നുന്നു കണ്ണില്* തിളക്കം
മങ്ങിടും നേരം ഇരുട്ടായി മാറിടും ....
സ്നേഹിതാ നീ ഒന്ന് ഓര്*ത്തു നോക്കൂ
നശ്വരമാം സ്വപ്നത്തിന്* സ്നേഹമല്ലേ
നിദ്രയില്* നിന്നുണരും വരേയും...
കാണുന്ന മധുരമാം ഓര്മയല്ലേ
പ്രണയത്തിന്* സ്വപ്നമോ നല്*കിടും ..
വിരഹം വേദനയായി മാറിടും നെഞ്ചില്*


Keywords:songs,malayalam kavithakal,love poems,love songs,sad songs,viraha ganangal