അലസമായി തുറന്നിട്ട മാന്സ ജാലകത്തിലൂടെ
അണയുമൊരു പ്രണയം പോല്* അറിയാതെ
ആശിക്കാതെ അണഞ്ഞു അതെനിക്കേകി
ആകുലതകള്*, അപരാധ ബോധം !
മഞ്ഞും മൌനവും മിഴിയിതളില്*
ഒരിറ്റു നീര്* കണവും മാത്രം എനിക്കൊപ്പം ഉള്ളോരി..
മാത്രകളിലോന്നില്ലിന്നു നിന്* സ്മരണകള്*
വീണ്ടുമണഞ്ഞു എന്നെ അസ്വസ്ഥയാക്കി
മൂകതയെ മുറിച്ചകറ്റി സാന്ത്വനം പോല്*
അകലെ നിന്നണഞ്ഞു ഒരു മോഹനഗീതം.
കുളിര്* കാറ്റിന്* കരവും ഗ്രഹിചെത്തി
കൂട്ടിനിവിടെ കൂരിരുളും ഒട്ടും വൈകാതെ
ഓര്*ക്കയാണ് ഞാന്* ഇവിടെ ഏതു ഇരുട്ടിനാണ്
തീവ്രത ഏറെ? ഉള്ളിലുറയുന്ന ശോകത്തിനോ
ചില്ല് ജാലകത്തിന് വെളിയില്* ഈ പട്ടാപകലിനെ
വിഴുങ്ങുന്നൊരു അന്ധകാരത്തിനോ?


keywords:songs,poems,kavithakal,malayalam poems,love songs