ലോകമെങ്ങുമുള്ള ക്രൈസ്തവര്* ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. 'മോണ്ടി തേസ്ഡെ' എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. ക്രിസ്തുദേവന്* തന്*റെ കുരിശു മരണത്തിന് മുമ്പ് 12 ശിഷ്യന്മാര്*ക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്*റെ ഓര്*മ്മയിലാണ് പെസഹ ആചരിക്കുന്നത്.
കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളില്* രാവിലെ മുതല്* തന്നെ പ്രത്യേക പ്രാര്*ത്ഥനകള്* ആരംഭിച്ചു. അന്ത്യ അത്താഴത്തിന് മുമ്പ് യേശു ശിഷ്യന്മാരുടെ പാദം കഴുകിയതിന്*റെ ഓര്*മ്മയ്ക്ക് കാല്*കഴുകല്* ശുശ്രൂഷ രാവിലെയാണ് നടക്കുന്നത്. പെസഹ ആചരിക്കുന്നതിന്*റെ ഭാഗമായുള്ള അപ്പം മുറിക്കല്* ശുശ്രൂഷ വൈകുന്നേരം നടക്കും.
പെസഹ എന്ന വാക്കിന് അര്*ത്ഥം ‘കടന്നുപോക്ക്’ എന്നാ*ണ്. ക്രൈസ്തവരെ സംബന്ധിച്ച് ഇത് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഈ ദിവസം ഓരോ ഇടവകയില്* നിന്നും തെരെഞ്ഞെടുക്കപ്പെടുന്ന 12 പേരുടെ കാല്* കഴുകുന്ന ചടങ്ങാണ് ഏറ്റവും പ്രധാനപ്പെട്ടുള്ളത്.
അതിന് ശേഷം വിശുദ്ധ കുര്*ബാന വളരെ വിപുലമായി നടത്തും. ക്രിസ്തുവിന്*റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമെന്ന രൂപത്തില്* നല്*കുന്ന ചടങ്ങ് തുടങ്ങിവച്ചത് പെസഹ വ്യാഴാഴ്ചയാണ്. ത്യാഗത്തിന്*റെയും സഹനത്തിന്*റെയും വിശുദ്ധവാരാചരണം പെസഹ വ്യാഴത്തോടെ തീവ്രമാകും.
തിരുവത്താഴത്തിന്*റെ ഓര്*മ്മകളില്*
യേശു ജറുസലെമിലേക്കു യാത്രയായി. യേശുവിനെ ബഹുമാനിക്കാന്* ജനങ്ങള്* വസ്ത്രങ്ങള്* വഴിയില്* വിരിച്ചു. വയലില്* നിന്നും പച്ചിലക്കൊമ്പുകള്* മുറിച്ചു നിരത്തി. അവന്*െറ മുമ്പിലും പിമ്പിലും നിന്നിരുന്നവര്* വിളിച്ചു പറഞ്ഞു - ഹോസാന, കര്*ത്താവിന്*െറ നാമത്തില്* വരുന്നവന്*. അനുഗൃഹീതന്*! അത്യുന്നതങ്ങളില്* ഹോസാന! (മര്*ക്കോ 11: 1-10)
പെസഹാ ദിനത്തില്* യേശു ശിഷ്യന്മാരോടൊപ്പം ഭക്ഷണത്തിനിരുന്നു. യേശു അരുളി ചെയ്തു: ''ദൈവരാജ്യം വരുന്നതുവരെ ഇനി ഞാന്* പെസഹാ ഭക്ഷിക്കുകയില്ല"
തുടര്*ന്ന് യേശു അപ്പമെടുത്ത്, കൃതജ്ഞതാ സ്തോത്രം ചൊല്ലി അപ്പം മുറിച്ച് ശിഷ്യന്മാര്*ക്കു നല്*കി. യേശു പറഞ്ഞു: ''വാങ്ങി ഭക്ഷിക്കുവിന്*. ഇതു നിങ്ങള്*ക്കു വേണ്ടി അര്*പ്പിക്കപ്പെടുന്ന എന്*െറ ശരീരമാകുന്നു...'' (ലൂക്കാ 22: 7-20)
ക്രൈസ്തവരുടെ വിശുദ്ധവും ത്യാഗനിര്*ഭരവുമായ ആഘോഷമാണ് പെസഹ. ക്രിസ്തുവിന്*െറ അവസാനത്തെ അത്താഴ ദിനത്തിന്*െറ പുണ്യസ്മരണ ലോകമാകമാനമുള്ള ക്രിസ്തുമതവിശ്വാസികള്* ഈ ദിവസത്തില്* പുതുക്കുന്നു.
മരണദൂതനില്* നിന്നും ഈജിപ്തിലുണ്ടായിരുന്ന ഇസ്രയേല്* ജനതയുടെ കടിഞ്ഞൂല്* പുത്രന്മാരെ ദൈവം രക്ഷിച്ചതിന്*െറ ആദരസൂചകമായാണ് പെസഹ ആചരിക്കാന്* തുടങ്ങിയതെന്നു പഴയനിയമത്തില്* പറയുന്നു. അന്നുമുതല്* കടിഞ്ഞൂല്* പുത്രന്മാരുടെ പേരില്* ഇസ്രയേല്* ജനത ദൈവത്തിനും കാഴ്ച അര്*പ്പിക്കാന്* തുടങ്ങി.
അത്താഴത്തിനു ശേഷം പാനപാത്രം എടുത്ത് അദ്ദേഹം ശിഷ്യന്മാര്*ക്കു നല്*കി. ക്രിസ്തു അരുള്* ചെയ്തു: ''വാങ്ങി ഇതില്* നിന്നും കുടിക്കുവിന്*. ഇത് എന്*െറ രക്തമാകുന്നു. പുതിയതും ശാശ്വതവുമായ ഉടമ്പടിയുടെ രക്തം. നിങ്ങള്*ക്കും എല്ലാവര്*ക്കും വേണ്ടി പാപമോചനത്തിനായി ചിന്തപ്പെടാനിരിക്കുന്ന രക്തം'' (ലൂക്കാ 22: 7-20)
അത്താഴ സമയത്ത് യേശു എഴുന്നേറ്റ് മേലങ്കി മാറ്റി, അരയില്* തൂവാല കെട്ടി ഒരു പാത്രത്തില്* വെള്ളമെടുത്ത് ശിഷ്യന്മാരുടെ പാദങ്ങള്* കഴുകി. പത്രോസ് എതിര്*പ്പ് പ്രകടിപ്പിച്ചപ്പോള്* അദ്ദേഹം പറഞ്ഞു.
''നിങ്ങളുടെ ഗുരുവും കര്*ത്താവുമായ ഞാന്* നിങ്ങളുടെ പാദങ്ങള്* കഴുകിയെങ്കില്* നിങ്ങള്*ക്ക് ഞാന്* മാതൃക തന്നിരിക്കുന്നു. ഞാന്* നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം” - യേശു ശിഷ്യന്മാരുടെ കാല്*കഴുകിയ ചടങ്ങിനെ അനുസ്മരിച്ച് ഇപ്പോഴും പള്ളികളില്* പെസഹാ വ്യാഴത്തിന് കാല്* കഴുകി ശുശ്രൂഷ നടത്തുന്നു.
More stills
Keywords:Monti thursday greetings,Monti thursday images,Last supper images
Bookmarks