- 
	
	
		
		
		
		
			
 ഫഹദ്* വീണ്ടും ആന്‍*ഡ്രിയക്കൊപ്പം
		
		
				
					
					
				
				
					
				
		
			
				
					
സിനിമയിലും ജീവിതത്തിലും തങ്ങളെ പ്രണയജോഡികളാക്കിയ രാജീവ്* രവിയുടെ  'അന്നയും റസൂലും' എന്ന ചിത്രത്തിനു ശേഷം ഫഹദ്* ഫാസിലും ആന്‍*ഡ്രിയയും  വീണ്ടും വെളളിത്തിരയില്‍*  പ്രണയജോഡികളാവുന്നു. 'നോര്*ത്ത്* 24 കാതം' എന്ന  സിനിമയിലൂടെയാണ്* മലയാളത്തില്‍* ഈ ജോഡികള്‍* വീണ്ടും ഒരുമിക്കാന്‍*  പോകുന്നത്*.
 പരസ്യചിത്രങ്ങള്‍* സംവിധാനം ചെയ്*ത് ശ്രദ്ധേയനായ അനില്‍* രാധാകൃഷ്*ണ  മേനോന്* കഥയെഴുതി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്* 'നോര്*ത്ത്* 24  കാതം'. അന്നയും റസൂലും എന്ന സിനിമയിലെ ഫഹദിന്റെയും ആന്‍*ഡ്രിയയുടേയും  ജോഡിപ്പൊരുത്തം കണ്ടിട്ടല്ല തന്റെ പ്രഥമചിത്രത്തില്* അവരെ ജോഡി  ചേര്*ക്കാന്‍* തീരുമാനിച്ചതെന്ന്* അനില്‍* പറയുന്നു. ചാപ്പാകുരിശില്‍*  അഭിനയിക്കുന്ന സമയത്ത്* തന്നെ ഫഹദിന്* ഈ കഥയെക്കുറിച്ച്* അറിയാമായിരുന്നു.  കഴിഞ്ഞ നവംബറില്‍* ആന്‍*ഡ്രിയയോടും ഈ കഥ സംബന്ധിച്ച്* ചര്*ച്ച  നടത്തിയിരുന്നെന്നും അനില്‍* പറഞ്ഞു. 
 ഒരു യാത്രയുടെ പശ്*ചാത്തലത്തിലാണ്* ഈ സിനിമ പുരോഗമിക്കുന്നത്*, പക്ഷേ  പൂര്*ണ്ണമായും യാത്രയ്*ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ചിത്രമാവില്ല  ഇത്* എന്നും സംവിധായകന്* വെളിപ്പെടുത്തി. മെയ്* മാസത്തില്‍* ഷൂട്ടിംഗ്*  ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍* കേരളമാണ്*.
Keywords: fahad, Fahad's love,  Fahad Andrea love,  Fahad Andrea romance,  Fahad Andrea new film
				
			 
			
		 
			
				
			
				
			
			
				
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks