ബ്ലെസ്സി സംവിധാനം ചെയ്യുന്ന മലയാളം സിനിമ കളിമണ്ണ് ചിത്രീകരണം തുടങ്ങുന്നതിനു മുന്പ് തന്നെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഗർഭാവസ്ഥയിലിരിക്കുന്ന അമ്മയുടെയും കുഞ്ഞിന്രെയും ആത്മബന്ധത്തെ കുറിച്ചു പറയുന്ന സിനിമയിൽ നായിക ശ്വേതാമേനോന്രെ പ്രസവം നേരിട്ട് ക്യാമറയിൽ പകർത്തുന്നു എന്ന വാർത്ത വളരെ വിവാദം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

അതിനു ശേഷം സംവിധായകൻ പ്രിയദർശൻ കളിമണ്ണിൽ അഭിനയിക്കുന്നു എന്ന വാർത്തയാണ് ചിത്രത്തെ വീണ്ടും വാർത്തകളിൽ നിറച്ചത്. പ്രിയദർശനായി തന്നെയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഷൂട്ടിംഗ് പൂർത്തിയായി എന്നാണ് അറിയാൻ കഴിഞ്ഞത്.

ഇപ്പോൾ പുതിയ വാർത്ത പറയുന്നത്,​ ബോളിവുഡ് ആക്ഷൻ നായകൻ സുനിൽ ഷെട്ടി കളിമണ്ണിൽ അതിഥി താരമായി എത്തുന്നു എന്നാണ്. 'സുനിൽ ഷെട്ടി അതിഥിതാരമായി എത്തുന്നു എന്നുള്ളത് ശരിയായ വാർത്തയാണ്. ഷൂട്ടിംഗ് അടുത്ത മാസം കേരളത്തിൽ ആരംഭിക്കും.'-ബ്ലെസി പറഞ്ഞു.

പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച കാക്കകുയിൽ എന്ന മലയാളം ചിത്രത്തിൽ സുനിൽഷെട്ടി അഭിനയിച്ചിരുന്നു. ഇത് താരത്തിന്രെ രണ്ടാമത്തെ മലയാളം ചിത്രമാണ്. കഴിഞ്ഞ ദിവസം നടന്ന ഒരു അഭിമുഖത്തിൽ മലയാളം സിനിമയിൽ അഭിനയിക്കാനുള്ള തന്രെ ആഗ്രഹം സുനിൽ വ്യക്തമാക്കിയിരുന്നു.