-
മായാമോഹിനി ടീം വീണ്ടും വരുന്നു

ദിലീപ് പെൺവേഷത്തിലെത്തി ബോക്സോഫീസുകളിൽ വന്പൻ വിജയം കൊയ്തതും പ്രേക്ഷകരുടെ കൈയടി ഏറെ വാങ്ങിയതുമായ മായാമോഹിനി എന്ന സിനിമ ഒരുക്കിയ ടീം വീണ്ടും ഒന്നിക്കുന്നു. മായാമോഹിനിയുടെ സംവിധായകന്* ജോസ് തോമസ് ദിലീപിനെ നായകനാക്കി പുതിയ ഒരു ചിത്രം ഒരുക്കുന്നു. ഉദയ്കൃഷ്ണന്* - സിബി കെ തോമസ് തന്നെയാണ് തിരക്കഥ എഴുതുന്നത്.
ഈ ടീമിന്റെ പുതിയ ചിത്രവും ഒരു മുഴുനീള കോമഡിയായിരിക്കും. നർമ്മത്തിൽ പൊതി*ഞ്ഞ ഒരു പ്രണയകഥയായിരിക്കും ഈ സിനിമയെന്നാണ് സൂചന. നായികയെയും പേരും തീരുമാനിച്ചിട്ടില്ല.
പാലക്കാട്ടെ നെയ്ത്*ത്തുകാരുടെ കുടുംബത്തിലെ അംഗമായിട്ടാണ് ദിലീപ് അഭിനയിക്കുക. എന്നാൽ എളുപ്പം പണക്കാരനാവുന്നതിനുള്ള വഴി അതിസന്പന്നയായ കുടുംബത്തിലെ പെൺകുട്ടിയെ വിവാഹം ചെയ്യുക എന്ന ഉപദേശം സ്വീകരിച്ച് അതിനുള്ള വഴി ആലോചിച്ച് നായകൻ നടക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം.
നെടുമുടി വേണു, ലാല്*, ബാബുരാജ്, ജോയ് മാത്യു തുടങ്ങിയവരും ചിത്രത്തില്* പ്രധാന കഥാപാത്രങ്ങളുടെ വേഷത്തില്* ഉണ്ടാകും.
ജൂൺ 10ന് ചിത്രീകരണം ആരംഭിക്കും. പാലക്കാട്, ഒറ്റപ്പാലം, പൊള്ളാച്ചി, പഴനി തുടങ്ങിയ സ്ഥലങ്ങളാണ് ലൊക്കേഷൻ.
Dileep
Keywords: dileep new film, dileep mayamohini team again, dileep latest film
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks