മലയാളസിനിമയിലെ പ്രമുഖ യുവതാരം ആസിഫ്* അലി ഇപ്പോള്* കടലിനടിയിലാണ്*. ലക്ഷദ്വീപില്* നടന്നു വരുന്ന 'ഹണീ ബീ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗില്* പങ്കെടുത്തു വരികയാണിപ്പോള്* ആസിഫ്*. ഈ ചിത്രത്തിലെ കടലിനടിയില്* വച്ചുള്ള ചില രംഗങ്ങളുടെ ഷൂട്ടിംഗാണിപ്പോള്* നടന്നു വരുന്നത്*.

പ്രമുഖ നടനും സംവിധായകനുമായ ലാലിന്റെ പുത്രന്* ജീന്* പോള്* ലാലിന്റെ കന്നി സംവിധാന സംരംഭമാണ്* 'ഹണീ ബീ'. കടലിനടിയിലെ ഷൂട്ടിംഗില്* പങ്കെടുത്തപ്പോള്* താന്* തണുത്തു വിറച്ചു പോയെന്നും എന്നാല്* കല്ല്യാണത്തെക്കുറിച്ചോര്*ത്ത്* യാതൊരു കിടികിടുപ്പും തനിക്കില്ലെന്നും ആസിഫ്* പറയുന്നു!


കല്ല്യാണത്തിനു മുന്*പായി നേരത്തേ ഏറ്റെടുത്ത ചിത്രങ്ങളില്* അഭിനയിച്ചു തീര്*ക്കാനുള്ള ഓട്ടത്തിലാണ്* താന്*. കരയിലെത്തിയിട്ടുവേണം ആളുകളെ കല്ല്യാണം വിളിച്ചു തുടങ്ങാനെന്നും ആസിഫ്* തമാശ പൊട്ടിക്കുന്നു. മെയ്* 26 ന്* കണ്ണൂരില്* വച്ചാണ്* ആസിഫ്* അലിയുടെ നിക്കാഹ്*. സമ മസ്*റീനാണ്* വധു. ജൂണ്* ഒന്നിന്* കൊച്ചിയില്* വച്ച്* സിനിമാക്കാര്*ക്കായി റിസപ്*ഷനും ഒരുക്കിയിട്ടുണ്ട്*.

Asif Ali


Keywords: asif ali gallery, asif ali images, asif ali marraige, asif ali lakshadeep, asif ali honey bee, asif new film, asif ali new film