സഹനടന്* പ്രസന്നയുമായുള്ള വിവാഹത്തോടെ അഭിനയത്തിനൊപ്പം സിനിമാ നിര്*മ്മാണത്തിലും അരക്കെ പയറ്റാനുള്ള തയ്യാറെടുപ്പിലാണ്* പ്രമുഖ തെന്നിന്ത്യന്* നടി സ്*നേഹയെന്ന്* ചെന്നൈ റിപ്പോര്*ട്ടുകള്*. മുടക്കു മുതല്* കുറവുള്ള ചിത്രങ്ങളില്* തുടങ്ങാനും പിന്നീട്* വന്* ബജറ്റ്* ചിത്രങ്ങള്* നിര്*മ്മിക്കാനുമാണത്രെ സ്*നേഹയുടെ നീക്കം.

നിര്*മ്മാതാവാകാന്* പോകുന്നതിന്റെ ഭാഗമായി ഇപ്പോള്* ചില സ്*ക്രിപ്*റ്റുകള്* കേട്ടു വരികയാണ്*. നിര്*മ്മാതാവാകുന്നു എന്നു കരുതി അഭിനയം വിടാനൊന്നും താരം തയ്യാറല്ല. തമിഴില്* മൂന്നും, തെലുങ്കില്* രണ്ടും ഹിന്ദിയില്* ഒരു ചിത്രത്തിലും അഭിനയിച്ചു വരികയാണ്*.

'ഇങ്ങനെ ഒരു നിലാപക്ഷി' (2000) എന്ന മലയാളചിത്രത്തില്* കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിച്ചുകൊണ്ടാണ്* സുഹാസിനി എന്ന്* ശരിപ്പേരുള്ള സ്*നേഹ മാനസ എന്ന പേരില്* സിനിമയില്* അരങ്ങേറ്റം കുറിച്ചത്*. അതേ വര്*ഷം തന്നെ 'എന്നവളേ' എന്ന തമിഴ്* ചിത്രത്തില്* മാധവന്റെ നായികയായും അഭിനയിച്ചു. 2001 ല്* പുറത്തു വന്ന ആനന്ദമാണ്* ആദ്യ ഹിറ്റ്* ചിത്രം.

ആനന്ദത്തിന്റെ വിജയത്തോടെ സ്*നേഹ തമിഴിലും തെലുങ്കിലും മുന്*നിര നടിയായി മാറി. പത്തു വര്*ഷക്കാലം തെന്നിന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള നായിക നടമാരിലൊരാളായിരുന്നു സ്*നേഹ. തുടക്കമിട്ടത്* മലയാള സിനിമയിലൂടെയായിരുന്നുവെങ്കിലും പിന്നീട്* ഒരു മലയാള സിനിമയിലഭിനയിക്കുന്നത്* നീണ്ട ആറു വര്*ഷങ്ങള്*ക്കു ശേഷമായിരുന്നു. തുറുപ്പു ഗുലാനില്* മമ്മൂട്ടിയുടെ നായികയായഭിനയിച്ചുകൊണ്ടാണ്* 2006 ല്* മലയാളത്തിലേക്ക്* സ്*നേഹ രണ്ടാം വരവ്* നടത്തിയത്*. പിന്നീട്* പ്രമാണി, വന്ദേമാതരം എന്നീ മലയാളചിത്രങ്ങളിലും സ്*നേഹ മമ്മൂട്ടിക്കൊപ്പം പ്രത്യക്ഷപ്പെട്ടു. 2010 ല്* മോഹന്*ലാലിനൊപ്പം 'ശിക്കാറി'ലും അഭിനയിച

Sneha


Keywords: sneha as director, sneha new director, sneha gallery, sneha images, sneha photos, sneha direct new film